ജി.യു.പി.എസ് തോട്ടുമുക്കം

Schoolwiki സംരംഭത്തിൽ നിന്ന്

4

ജി.യു.പി.എസ് തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017Gups47337





ചരിത്രം

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയിലെ ആദ്യ വിദ്യാലയമായ നമ്മുടെ സ്കൂള്‍ 1973 ല്‍ സ്ഥാപിച്ചു.തലമുറകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കിയ ഈ സ്ഥാപനം അക്കാദമിക,തൊ‍ഴില്‍,കലാകായിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരെ സൃഷ്ടിച്ചിട്ടുണ്ട്.LKG മുതല്‍ 7-ാം ക്ലാസുവരെ 16 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികള്‍ പ‍ഠിക്കുന്നു.2014 മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിച്ചിട്ടുണ്ട്.വഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്കൂള്‍ കോമ്പൗണ്ടില്‍ 4 കെട്ടിടങ്ങളും ​വിശാലമായ ഗ്രൗണ്ടും ഉണ്ട്. ആവശ്യമായ ക്ലാസ്മുറികള്‍ ,സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,ദൃശ്യശ്രാവ്യസംവിധാനം,പരിമിതമെങ്കിലും ലാബ് സൗകര്യം ശുദ്ധജലവിതരണ സൗകര്യം,ടോയ് ലറ്റ് തുടങ്ങിയവ സ്കുളില്‍ ലഭ്യമാണ്. ഉച്ചഭക്ഷണ പരിപാടി,പോഷകാഹാര വിതരണം ആരോഗ്യ രക്ഷാപദ്ധതികള്‍ എന്നിവയും നടന്നു വരുന്നു.സ്പോര്‍ട്സ്,കലാമേള ,സാഹിത്യ സമാജം തുടങ്ങിയ പരിപാടികള്‍ക്കു പുറമേ​ഒന്നാം ക്ലാസുമുതല്‍ പ്രത്യേക ഇംഗ്ലീഷ്,ഹിന്ദി പഠനപരിപാടിയും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും നല്‍കിവരുന്നു.ഓരോ വര്‍ഷവും നേരത്തെ ആസൂത്രണം ചെയ്ത വാര്‍ഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.പഠനനിലവാരം ഉയര്‍ത്തുന്നതിനായി  വിവിധ പരിപാടികള്‍ നടത്തി വരുന്നു.പെഡഗോജി പാര്‍ക്ക്,എല്ലാ ക്ലാസുകളിലും ഓഡിയോ വീ‍‍‍‍‍ഡിയോ സൗകര്യം,സ്കൂള്‍ അയല്‍ക്കൂട്ടം എന്നിവയും നടപ്പാക്കാനുദ്ദേശ്ശിക്കുന്നു.

സ്കൂള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പി.ടി.എ ക്കു പുറമേ SMC (സ്കൂള്‍ മാനേജേമെന്‍റ് കമ്മിറ്റി) മാതൃസമിതി,S.R.G.(സ്കൂള്‍ വിഭവസംഘം)S.S.G.(സ്കൂള്‍ പിന്തുണാസംഘം),സ്കൂള്‍ പാരന്‍റ് കൗണ്‍സില്‍,ജാഗ്രതാസമിതി എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.അധ്യാപകര്‍, രക്ഷിതാക്കള്‍,നാട്ടുകാര്‍,പ്രാദേശികസര്‍ക്കാറുകള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ മാത്രമെ അയല്‍പക്കവിദ്യാലയം എന്ന ആശയം സാക്ഷാല്‍ക്കരിക്കാനും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും സാധിക്കുകയുള്ളൂ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുല്‍ അസീസ്.ടി.പി ലീലാമ്മ.കെ. എ,റോസമ്മ.കെ.എം തോമസ്.ടി.വി ജമീല മധുരക്കുഴി റജീന കാടാംപള്ളി ശ്രീജ ബേബി ടി ജിവാഷ്.എം പ്രശാന്ത്.പി ഹണി മേരി സെബാസ്റ്റ്യന്‍ ഖൈറുന്നിസ എം.പി ഷിജി.കെ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

കുട്ടികളുടെ ഹിന്ദി പഠനം ആയാസരഹിതമാക്കാന്‍' ജുഗുനു ഹിന്ദി മഞ്ച് '​ഇവിടെ പ്രവര്‍ത്തിക്കുന്നു.പുതിയ പദങ്ങള്‍ പരിചയപ്പെടാന്‍ നോട്ടീസ് ബോര്‍ഡില്‍ ആ‍ഴ്ചതോറും പുതിയ പദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.ആഴ്ചയില്‍ രണ്ടു തവണ ഹിന്ദി പ്ര‍ാര്‍ത്ഥന ചൊല്ലുന്നു.പ്രേംചന്ദ് ജയന്തിക്ക് ഹിന്ദി ഫിലിം ഫെസ്ററിവല്‍ നടത്തി.ഇതില്‍ പ്രേംചന്ദിന്റെ 'ഈദ്ഗാഹ്',മഹാദേവീവര്‍മ്മയുടെ 'ഗില്ലു'എന്നീ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.27303304,76.0509263220|dwidth=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തോട്ടുമുക്കം&oldid=271230" എന്ന താളിൽനിന്ന് ശേഖരിച്ചത്