ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26
ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.