ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവംചെരിച്ചുള്ള എഴുത്ത്
ഉളിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ഷൈൻ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നോബിൻ തോമസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി.രതി ബായ് ഗോവിന്ദൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.ഹസീന നാസർ, എസ്.ആർ.ജി കൺവീനർ ശാലിനി എ.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രെസ് സാജിത പി.വി നന്ദി പ്രസംഗം നടത്തി. ചടങ്ങുകൾക്ക് ശേഷം മധുര പലഹാര വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ ഫോട്ടോ വീഡിയോ എടുത്ത് ഡോക്യു മെന്റെഷൻ തയ്യാറാക്കി