ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 26 അധ്യയനവർഷത്തെ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും പാഠപുസ്തക രചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ.പി. ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യത്തോടെ നടന്ന സ്കൂൾ പ്രവേശനോത്സവം കുരുന്നുകളുടെ പാട്ടും കളികളും കഥ പറച്ചിലും ആയി പുതുമയുള്ളതായി. .പ്രവശനോത്സവഗാനത്തിൻ്റെ ദൃശ്യാവിഷ്കാരവും പൊതു വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി കാണിക്കുന്ന സ്കിറ്റും ഉദ്ഘാടനത്തിനുശേഷം അരങ്ങേറിയ നാടൻ പാട്ടുകളും കുട്ടികളിൽ ആവേശമുണർത്തി. മഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ എം പി സുധീർ ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ മഞ്ചേരി എ ഇ ഒ ശ്രീമതി.എസ് സുനിത, പിടിഎ പ്രസിഡണ്ട് എം മുഹമ്മദ് സലിം, എസ് എം സി ചെയർമാൻ ശ്രീ ടി. ജയപ്രകാശ് ,എസ് എം സി വൈസ് ചെയർപേഴ്സൺ ടി ശ്രീജ, വി എച്ച്എസ്ഇ പ്രിൻസിപ്പാൾ ആർ. രശ്മി, ബി ആർ സി ട്രെയിനർ ഇന്ദിരാദേവി, അനീഷ്. പി ,ബാബുരാജൻ കെ, സുരേഷ് ബാബു .എ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീമതി .ഇന്ദു .എൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പ്രീതി നന്ദി പറഞ്ഞു

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ ഡോക്കുമെന്റ് ചെയ്തു. തയ്യാറാക്കിയ വീഡിയോ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/NHVKHCDVi5U?si=wFF9tMGeiu6sRor5

എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ ആദരിച്ചു

എസ് എം സി,പിടിഎ യുടെ നേതൃത്വത്തിൽ എൽഎസ്എസ് യുഎസ്എസ് എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. പിടിഎ പ്രസിഡണ്ട് സലീം ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. സ്കൂളിലെ മുഴുവൻ സ്റ്റാഫും പ്രോഗ്രാമിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനം- ജൂൺ 5

2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. എൽപി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീനമായി ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിക്കുന്നത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം

മെഹന്ദി മത്സരം നടത്തി

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച 
നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ. കുട്ടികൾ മനോഹരമായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. വിജയികളായ കുട്ടികൾക്ക്   എച്ച് എം പ്രീതി ടീച്ചർ സമ്മാനം നൽകി.