ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} <center><u><font size=5>'''2025 - 26, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''</font></u></center> ==ജൂൺ== ===പ്രവേശനോത്സവം 2025-26=== 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2025 - 26, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു.

പി.ടി.എ. വൈ‌സ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു.

നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി.

രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.