കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26
അനുമോദന യോഗം
2025-26 അധ്യയന വർഷത്തെ ആദ്യ PTA ജനറൽ ബോഡി യോഗവും LSSluss വിജയികൾക്കുള്ള അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ 30.5.25 വെള്ളിയാഴ്ച നടന്നു. യോഗത്തിൽ PTA പ്രസിഡൻ്റ് ഹാരിസ് യു.MTA പ്രസിഡൻ്റ് സ്മിത സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ഗ്രാമീൺ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. സ്കൂൾ മുഖേന ബാങ്ക് അക്കൗണ്ടിന് അപേക്ഷ സമർപ്പിച്ച കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടിൻ്റെ പാസ്ബുക്ക് വിതരണവും യോഗത്തിൽ നടന്നു. എൽ.എസ്.എസ്. യു.എസ്.എസ്. വിജയികൾക്കുള്ള സമ്മാന വിതരണത്തിനു ശേഷം കുട്ടികളുടെ മറുപടി പ്രസംഗവുമുണ്ടായിരുന്നു.ജുനൈദ് മാസ്റ്റർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.