കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26
അനുമോദന യോഗം
2025-26 അധ്യയന വർഷത്തെ ആദ്യ PTA ജനറൽ ബോഡി യോഗവും LSSluss വിജയികൾക്കുള്ള അനുമോദന യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ 30.5.25 വെള്ളിയാഴ്ച നടന്നു. യോഗത്തിൽ PTA പ്രസിഡൻ്റ് ഹാരിസ് യു.MTA പ്രസിഡൻ്റ് സ്മിത സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ഗ്രാമീൺ ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. സ്കൂൾ മുഖേന ബാങ്ക് അക്കൗണ്ടിന് അപേക്ഷ സമർപ്പിച്ച കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ടിൻ്റെ പാസ്ബുക്ക് വിതരണവും യോഗത്തിൽ നടന്നു. എൽ.എസ്.എസ്. യു.എസ്.എസ്. വിജയികൾക്കുള്ള സമ്മാന വിതരണത്തിനു ശേഷം കുട്ടികളുടെ മറുപടി പ്രസംഗവുമുണ്ടായിരുന്നു.ജുനൈദ് മാസ്റ്റർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുടക്കം കുറിച്ചു പരിസ്ഥിതി ദിന പ്രവർത്തനം.
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ളിയിൽ സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുടക്കം കുറിച്ചു.എല്ലാ ക്ലാസ്സുകളിലേക്കും ചെടി ചട്ടിയും പയറും വിതരണം ചെയ്യുന്നതിൻറെ ഭാഗമായി നാലാം ക്ലാസിലെക്കുള്ള ചെടി ചട്ടിയും പയറും സീനിയർ അദ്ധ്യാപിക എം.ബീന പ്രധാന അദ്ധ്യാപകൻ എം.മുജീബ് മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.ഹരിത ക്ളബ് കോഡിനേറ്റർ കെ.വി.സിന്ധു കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രധാന അദ്ധ്യാപകൻറ അധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻറ് യു.ഹാരിസ് ബാബു ഹരിത ക്ലബ്ബ് ഉത്ഘാടനം ചെയ്തു.ഉപയോഗം കഴിഞ്ഞ പേനകൾ*എഴുതി തീർന്ന മധുരം* ഉദ്ഘാടനവും നടത്തി.പത്ത് എഴുതി തീർന്ന പേനകൾ നൽകിയാൽ ഒരു പുതിയ പേന നൽകുമെന്ന് കോഡിനേറ്റർ വാഗ്ദാനം നൽകി.ചടങ്ങിൽ കുട്ടികൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പച്ചക്കറി വിത്തുകൾ തൈകൾ വിതരണം ചെയ്യുകയും മികച്ച കൃഷി നടത്തുന്നവർക്ക് പി.ടിഎ പ്രസിഡന്റ്, ഹരിത ക്ലബ്ബ് കോഡിനേറ്റർ സമ്മാനം വാഗ്ദാനം ചെയ്തു.സ്ക്കൂളിലേ എല്ലാ ക്ലാസിലേക്കു ചെടി ചട്ടിയും ചെടികളും വിതരണം ചെയ്യുകയും, പരിസ്ഥിതി ദിന ക്ളാസ് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജുനൈദ് മാസ്റ്റർ വളരെ നന്നായി നൽകി.അഭിജിത്ത്, ജാബിർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം വിതരണം ചെയ്യ്തു.
എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി.
മെഹന്ദി ഫെസ്റ്റ്
മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25: കെ.എം.എം.എ. യു.പി. സ്കൂളിൽ വർണാഭമായ ആഘോഷം---
2025 ജൂൺ 5-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കെ.എം.എം.എ. യു.പി. സ്കൂളിൽ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *"മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25"* വിജയകരമായി സംഘടിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി.
ലഹരി വിരുദ്ധ ദിനാചരണം
26/06/2025)
സോഷ്യൽ സയൻസ് ക്ലബ്
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്KMM AUPS സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും യുപി തലത്തിൽ ലഹരി വിരുദ്ധ പ്രസംഗമത്സരവും നടത്തി. വിവിധ ക്ലാസുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി ലഹരി വിരുദ്ധ പോസ്റ്ററുകൾ പോസ്റ്ററുകൾ ഓഫീസിന് മുൻവശത്തായി പ്രദർശിപ്പിച്ചു. യുപി തലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 5,6,7 ക്ലാസുകളിൽ നിന്നായി 15 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സനാഹ് 7D,
ഫാത്തിമ ദിൽഫ 5E,
ഫിദ 6F എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും ചെയ്തു