ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം

തൈനടൽ എച്ച്.എം. ഉദ്ഘാടനം ചെയ്യുന്നു
തൈനടൽ എച്ച്.എം. ഉദ്ഘാടനം ചെയ്യുന്നു

തട്ടത്തുമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം എക്കോ ക്ലബ്, നേച്ചർ ക്ലബ്, കാർഷിക ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ദീപ എസ് നിർവഹിച്ചു .പി ടി എ പ്രസിഡൻ്റ് ശ്രീ K G ബിജു അധ്യക്ഷത വഹിച്ചയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷീജ എസ് ടി സ്വാഗതം ആശംസിച്ചു. സ്കൂൾ കാർഷിക ക്ലബ്ബും കൃഷിവകുപ്പും സംയുക്തമായി 10 കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്നതിനായി 'നടാം നാളേയ്ക്കായി ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .പ്രസ്തുത പദ്ധതി കൃഷി ഓഫീസർ ശ്രീമതി സുമ റോസ് സുന്ദരൻ ഉദ്ഘാടനം ചെയ്തു. 'സഹപാഠിക്ക് ഒരു കറിവേപ്പ് ' എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.  മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി.സുജ പദ്ധതിക്ക് ആശംസ അറിയിച്ചു. സ്കൂളിലെ മുൻ അധ്യാപകനും കർഷക അവാർഡ് ജേതാവുമായ  ശ്രീ .പുരുഷോത്തമൻ സാറിനെ ആദരിച്ചു. സ്കൂൾ  എച്ച് എം ശ്രീമതി. ഷമീമ S L യോഗത്തിന് നന്ദി അറിയിച്ചു.

നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
നടാം നാളേയ്ക്കായി ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി നടന്നു. വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുന്നതിനായി സ്കൂൾ അങ്കണത്തിൽ നടന്ന 'ഔഷധസസ്യ പ്രദർശനം' കുട്ടികളിൽ കൗതുകമുണർത്തുന്നതായിരുന്നു.LP,UP,HS വിഭാഗങ്ങളിൽ ക്വിസ്, ചിത്രരചന തുടങ്ങിയ മൽസര ഇനങ്ങൾ സംഘടിപ്പിച്ചു. ഉച്ചയ്ക്കു ശേഷം  കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടന്നു.


ഔഷധസസ്യപ്രദർശനം
ഔഷധസസ്യപ്രദർശനം