ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നിച്ച് ഒന്നായി ഒന്നാവാം

പ‍ുതിയ ക്ലാസ്, പ‍ുതിയ ടീച്ച‌ർ, പ‍ുതിയ പ‍ുസ്തകങ്ങൾ, പ‍ുതിയ അറിവ‍ുകൾ..എല്ലാെകൊണ്ട‍ും പ‍ുതിയൊരാളാകാന‍ുള്ള ഒരുക്കത്തോടെ വിദ്യാർത്ഥികൾ വീണ്ട‍ും അക്ഷരമ‍ുറ്റത്തേക്ക്.രണ്ട് മാസത്തെ വേനലവധിയ‍ും ദിവസങ്ങളോളം പെയ്‍ത അതിശക്തമായ മഴക്ക‍ും ശേഷം ക‍ുട്ടികൾ വീണ്ട‍ും തങ്ങള‍ുടെ കലാലയത്തിലെത്തി.തെളിഞ്ഞ അന്തരീക്ഷത്തിൽ വർണാഭമായ ചടങ്ങ‍ുകളോടെയാണ് ക‍ുട്ടികളെ വരവേറ്റത്.മധ‍ുരം നൽകിയ‍ും ചെട്ടമേള‍ുടെ അകമ്പടിയോടെയ‍ുമാണ് സ്വീകരിച്ചത്.എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡൻറ ഇ കെ ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ, വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു. ആദ്യ രണ്ടാഴ്ച് ദിവസവ‍ും ഒര‍ു മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധം വളർത്ത‍ുന്ന പ്രത്യേക ക്ലാസ‍ുകള‍ും, ബ്രിഡ്ജ് കോഴ്‍സ‍ുകള‍ുമാണ് കുട്ടികൾക്ക് നൽകുക.

നേരത്തെ സ്‍കൂൾ തുറക്കുന്നതിൻെറ മ‍ുന്നൊരുക്ക പ്രവ‌ത്തനങ്ങള‍‍ുടെ ഭാഗമായി വിവിധ പ്രവ‌ർ ത്തനങ്ങൾ പ‍ൂർത്തിയാക്കി. വിദ്യാലയവ‍ും,പരിസരവ‍ും,ക്ലാസ് മ‍ുറികള‍ും ശുചീകരിക്കുകയ‍ും അലങ്കരിക്കുകയ‍ും ചെയ്‌തു. മരശിഖിര ങ്ങൾ വെട്ടിയൊത‍ുക്കി.കാട‍ുകൾ വെട്ടി ഗ്രൗണ്ട‍ും പരിസരവ‍ും മനോഹരമാക്കി.കെട്ടിടങ്ങള‍ും ക്ലാസ് മ‍ു റികള‍ും സ‍ുരക്ഷിതമാക്കി ഫിറ്റ്നസ് അംഗീകാരം നേടി. കിണർ ശ‍ുദ്ധീകരിച്ച‍ു.പാചകപ്പ‍ുര ക്ലീൻ ചെയ്‍ തു. വാഷിംഗ് ഏരിയ, ബാത്തു റ‍ൂമ‍ുകൾ എന്നിവ ശുചീകരിച്ച‍ു.ലാബ‍ുക ൾ സജീകരിച്ച‍ു.പ‍ുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻ സ്റ്റാൾ ചെയ്ത് ഐ ടി ലാബ‍ുകൾ സജീകരിച്ച‍ു.ഫർണീച്ചറ‍ുകൾ ഉറപ്പ്‍വര‍ുത്തി.പരിശോധനകൾ പ‍ൂ‌ർത്തിയാക്കി സ‍്കൂൾ ബ സിൻെറ ഫിറ്റ്നസ് കരസ്ഥമാക്കി. പ‍ുതിയ പാഠപ‍ുസ്‍തകങ്ങൾ വിതരണം ചെയ്ത് വര‍ുന്നു.മാറിയ പാഠ പ‍ുസ്‍തകവ‍ുമായി ബന്ധപ്പെട്ട് അ ധ്യാപകർക്ക‍ുള്ള പരിശീലനങ്ങൾ പ‍ൂർത്തിയായി.പിടിഎ,എംപിടിഎ, എസ്എംസി യോഗങ്ങള‍ും സ്റ്റാഫ് കൗൺ സിൽ യോഗവ‍ും ചേരുകയ‍ു ണ്ടായി.ക്ലാസ് ചാർജ്,മറ്റ് ച‍ുമതലകൾ അധ്യാപകർക്ക് വിഭജിച്ച‍ു നൽകി.