ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43035 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം നോർത്ത് ഉപജില്ല പ്രവേശനോത്സവം പട്ടം ഗേൾസിൽ  വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അജിത് കുമാർ എം എസ് അധ്യക്ഷനായി. ഒന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം നോർത്ത് ഉപജില്ല പ്രവേശനോത്സവം പട്ടം ഗേൾസിൽ  വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അജിത് കുമാർ എം എസ് അധ്യക്ഷനായി.

ഒന്നാം ക്ലാസിലേക്കും പ്രൈമറിയിലേക്കും പുതുതായി വന്നുചേർന്ന കുട്ടികളെ രണ്ടാം ക്ലാസിലെ കുട്ടികൾ സ്വീകരിക്കുകയും തിരുവനന്തപുരം ഡി ഇ ഒ ആർ ബിജു കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്, ഡയറ്റ് പ്രതിനിധി കെ ജി വിജയബാബു, നോർത്ത്

ജി എം ജി എച്ച് എസ് എസ് പട്ടം പ്രവേശനോത്സവം 2025

എ ഇ ഒ ലീനദേവി, നോർത്ത് ട്രെയിനർ ഇ. ഇസ്മയിൽ, പ്രധാന അധ്യാപിക ഇൻ ചാർജ് ലിന്റ മാത്യു, എസ് എം സി ചെയർമാൻ സജയ് നാരായണൻ, പ്രവേശനോത്സവം കോഡിനേറ്റർ എ എസ് ശ്രീജ, ജനറൽ സ്റ്റാഫ്സെക്രട്ടറി സ്വാതിഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി വൈ സുധീർ, പിടിഎ അംഗങ്ങളായ ബൈജു, യൂസഫ്,ബോസ് തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവത്തോടൊപ്പം കുട്ടികളുടെ നൃത്തവും വിവിധ കലാപരിപാടികളും നടന്നു സുനിൽ പട്ടിമറ്റത്തിന്റെ പാവ നാടകവും അരങ്ങേറി.