ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025 - 2026


മധ്യവേനലവധി കഴിഞ്ഞ് 2025 - 26 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ. വിപിൻ അലങ്കരിച്ചു. ഉദ്ഘാടനം പൂങ്കുളം വാർഡ് കൗൺസിലർ ശ്രീമതി പ്രമീള വിയും സംസ്ഥാന ശാസ്ത്രോത്സവം, എസ് പി സി സംസ്ഥാന ക്യാമ്പ് എന്നിവയിൽ പങ്കെടുത്ത വിദ്യാർത്ഥികളും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ VCC ക്ലബ്, CCIA ക്ലബ് എന്നിവയുടെ ഭാരവാഹികളും സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജി കെ വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. കുമാർ ജി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ രാഗേഷ് എ എസ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും SSLC ഫുൾ A+ നേടിയവർക്ക് മൊമെന്റോ നൽകുകയും ചെയ്തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു.