ജി എം യു പി എസ് ചെമ്പുകടവ്
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1974 ൽ സ്ഥാപിതമായി.
ജി എം യു പി എസ് ചെമ്പുകടവ് | |
---|---|
വിലാസം | |
ചെമ്പുകടവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 47481 |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു. പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി. കെ.ജെ ലിസ്സി പ്രധാനധ്യാപികയായി സേവനം അനുഷ്ടിച്ചു വരുന്നു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ്,നൂറാം തോട്,തുഷാരഗിരി,വട്ടച്ചിറ,പാലക്കൽ,മീൻമുട്ടി, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
ക്ലാസ്സ് മുറികൾക്ക് പുറമെ 2 ഡിജിറ്റൽ ക്ലാസ്സ്, ഒരു കംപ്യൂട്ടർ ലാബ്,വിശാലമായ കളിസ്ഥലം, പാർക്ക്, ഓഡിറ്റോറിയം, ഷട്ടിൽ കോർട്ട്, ലൈബ്രറി, വാഹന സൗകര്യം, ശൗചാലയങ്ങൾ, പാചകപ്പുരയും പാചകക്കാരും,
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.ജെ ലിസ്സി, ഷാജു കെ.എസ്, കരുണൻ വി.പി, ഫെലിസിറ്റസ് സെബാസ്റ്റ്യൻ, സജില എൻ.ജെ, ഹരിപ്രസാദ് ജി.എസ്സ്, ജസ്സി ആന്റോ എ, അബ്ദുൾ കരീം സി, സീന എസ്, അനൂപ് ചാക്കോ, അനീഷ് കെ. ഏബ്രഹാം, ആൻ ട്രീസ ജോസ്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
2016-2017 വർഷത്തെ സംസ്കൃതം ക്ലബ് ജൂൺ - 12ന് രൂപീകരിച്ചു. അതിനോടനുബന്ധിച്ചുള്ള എല്ലാ ദിനാചരണങ്ങളും ആഘോഷിച്ചു. എല്ലാ മാസവും ക്ലബ് മീറ്റിംഗ് നടത്തി വരുന്നു.സംസ് കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃത അസംബ്ലി മറ്റു പരിപാടികൾ സംഘടിപ്പിച്ചു. ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ സ്ക്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു
വഴികാട്ടി
{{#multimaps:11.457194,76.0295289|width=800px|zoom=12}}