ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26

           പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു.

                 യോഗത്തിന്റെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ് ശ്രീ പി.ബി സുധീർ, സമൂഹത്തിലെ വിപത്തുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും നിയമങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ബി സി എം കോളേജിലെ റിട്ട. പ്രൊഫ. ശ്രീമതി മോനമ്മ കൊക്കാട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രതയുള്ളവരാകണമെന്നും പ്രൊഫസർ ഓർമ്മിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സി ഡി ബിന്ദു എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിന്റെ മംഗളങ്ങൾ ആശംസിച്ചു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു.10-ാo ക്ലാസ് വിദ്യാർത്ഥിനി സി കൃഷ്ണപ്രിയ ആലപിച്ച കവിത ഏറെ ഹൃദ്യമായിരുന്നു.

സ്കൂൾ ഉദ്ഘാടന ചടങ്ങ്
സ്കൂൾ ഉദ്ഘാടന ചടങ്ങ്

              പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക്  ചണബാഗ് സമ്മാനിച്ചു.തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി മെർലിൻ വില്യം ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയഗാനത്തോടെ യോഗം സമംഗളം സമാപിച്ചു.