ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്
വിലാസം
വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം1963 യു.പി. 1969 എച്ച്.എസ് - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Sreejaashok





ചരിത്രം

വട്ടിയൂര്‍ക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയില്‍ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്.പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വളരെ മുന്‍പന്തിയിലാണ് ഈസ്ക്കൂള്‍.സ്വകാര്യ എല്‍.പി.സ്ക്കൂള്‍ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരുംഅറപ്പുരവീട്ടില്‍ കെ.വാസുദേവന്‍നായര്‍ ആയിരുന്നു.മണ്ണറക്കോണം എല്‍.പി.എസ്.വളര്‍ന്ന് 1963ല്‍ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവര്‍ത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണന്‍ നായര്‍ ഒരേക്കര്‍ സ്ഥലം ദാനമായി നല്കി.പിന്നീട് എച്ച്. എം ആയി വന്ന ശ്രീരാമപ്പണിക്കര്‍സാറിന്റെയും പി.ടി.എയുടെയുംശ്രമഫലമായി 1968 ജൂണ്‍മുതല്‍ തന്നെ ഇതൊരു ഹൈസ്ക്കൂള്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. 1970-71 ല്‍ ഇതൊരു പരിപൂര്‍ണ്ണ ഹൈസ്ക്കൂള്‍ ആയി.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് കെട്ടിടം 3 ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍. 3 ഫിസിക്സ്, കെമിസ്ടി , കണക്ക്, സോഷ്യല്‍സയന്‍സ് വിഷയങ്ങള്‍ക്ക് പ്രത്യേക ലാബുകള്‍ ഐ. ടി ലാബുകള്‍ 2 വിശാലമായ കളിസ്ഥലം ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം. 1 ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

1995ല്‍ ഗൈഡ് യൂണിററും 1999ല്‍ സ്കൗട്ട് യൂണിററും ഈസ്ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങള്‍ക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവര്‍ നല്കുന്നു .സ്ക്കൂള്‍യുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവര്‍ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയര്‍ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവര്‍ഷവും നടത്തുന്ന ക്യാമ്പില്‍ താല്പര്യത്തോടെ കുട്ടികള്‍ പങ്കെടുക്കുന്നു. സ്ക്കൂളില്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നു സ്ക്കൂളിന്‍റ എല്ലാവിധത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വര്‍ത്തിക്കുന്നു. ശ്രീമതി.ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു. .ഹരിതവിദ്യാലയം പ്രോജക്ട് ഈ വര്‍ഷം മുതല്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു

ക്ലാസ് മാഗസിന്‍

പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സര്‍ഗ്ഗവാസനകളും കഴിവുകളും പ്രദര്‍ശ്ശിപ്പിക്കുവാന്‍ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിന്‍ പ്രസിദ്ധീകരിക്കാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാസാഹിത്യവാസനകള്‍ പരിപോഷിപ്പിക്കാന്‍ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികള്‍ ഈ ക്ളബ്ബില്‍ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങള്‍ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുക്കുക പതിവാണ്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

കൗമാര ക്ലബ്ബ്

തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലിക്കിയപദ്ധതിയാണിത് . തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

നേച്ചര്‍ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു

കര്‍ഷിക ക്ലബ്ബ്

കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളില്‍ കൃഷിയോടാഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍സയന്‍സ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.

ഗാന്ധിദര്‍ശന്‍

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്ളബ് അംഗങ്ങള്‍ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്. ഗാന്ധിദര്‍ശന്‍ ക്ളബ്ബിന്റെആഭിമുഖ്യത്തില്‍ സോപ്പ്, ലോഷന്‍, ക്ളീനിംഗ്പൗഡര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നു. മിത്രനികേതന്‍ പോലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു.

എന്‍.എസ്സ്. എസ്സ്

മാനേജ്മെന്റ്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1990 -91 ല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളാക്കി ഉയര്‍ത്തി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രഥമ ഹെഡ്മാസ്റ്റര്‍ : ശ്രീ. ഭാസ്ക്കരന്‍ നാടാര്‍

പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചര്‍ ശ്രീമതി. പ്രസന്നദാസ് ശ്രീമതി. എല്‍. ഉഷാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രതിഭകള്‍ ഈ സ്കൂളിന്റെ സംഭാവനയാണ്.അവരില്‍ ചിലരാണ് സന്തോഷ് സൗപര്‍ണിക(സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം)

വഴികാട്ടി

{{#multimaps: 8.5245467,76.9865548 | zoom=12 }}