ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരളശ്ശേരി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുമാണ് പെരളശ്ശേരി പഞ്ചായത്ത്

ശ്രദ്ധേയരായ വ്യക്തികൾ

എ.കെ.ഗോപാലൻ

എ.കെ. ഗോപാലൻ
എ.കെ.ഗോപാലൻ
വ്യക്തിഗത വിവരങ്ങൾ
ജനനം ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ

ഒക്ടോബർ 1, 1904 കണ്ണൂർ, കേരളം

മരണം മാർച്ച് 22, 1977

തിരുവനന്തപുരം, കേരളം

രാഷ്ട്രീയ കക്ഷി സി.പി.ഐ.(എം)
പങ്കാളി സുശീല ഗോപാലൻ
കുട്ടികൾ ലൈലാ ഗോപാലൻ

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ജീവിതകാലം, ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.പാവങ്ങളുടെ പടത്തലവൻ എന്നു വിളിപ്പേരുള്ള എ കെ ജി യെ കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവായി കണക്കാക്കുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലമെന്റ് അംഗമായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ