Edavanna

മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ എടവണ്ണ പഞ്ചായത്തിലെ നാലര പതിറ്റാണ്ട് പിന്നിട്ട എടവണ്ണ ലജ്നത്തുൽ ഇസ്‌ലാഹിൻ്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയൻ്റൽ സെക്കന്ററി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എച്ച്. എസ്സ്. എസ്സ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി  11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ

IT ലാബ്

ഉച്ചഭക്ഷണം

സ്കൂൾ ഓഡിറ്റോറിയം

ശാസ്ത്ര ലാബുകൾ

Language hall


ക്ലബുകൾ

Science club

Maths club

Social science club

വിദ്യാരംഗം

മാനേജ്‌മെന്റ്

എടവണ്ണ ലജ്‌നത്തുൽ ഇസ്ലാഹ് സംഘത്തിന്റെ കീഴിലുള്ള മാനേജ്‌മന്റ് കമ്മിറ്റിയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്

മാനേജർ : മുഹമ്മദ് റഷീദ് കല്ലിങ്ങൽ

പ്രസിഡന്റ് : ഒ ഖാലിദ് ഹാജി

സെക്രട്ടറി : അബ്ദുസ്സമദ് ഇ