ജി എച്ച് എസ് അരോളി/എന്റെ ഗ്രാമം
അരോളി
- കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി .
- ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. '
- കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് അരോളി സ്ഥിതി ചെയ്യുന്നത്.
- ഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്.
ചരിത്രം
കോലത്തിരിയുടെ ഭരണകാലത്ത്; അരോളി ഗ്രാമം കല്ല്യാശ്ശേരിയിലെ നായാനാർമാരുടെ കീഴിലായിരുന്നു. ബ്രിട്ടിഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിൽ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്.
അതിരുകൾ
കല്ല്യാശ്ശേരി
പാപ്പിനിശ്ശേരി
വളപട്ടണം പുഴ
ആന്തൂർ
പ്രധാന ആരാധനാലയങ്ങൾ
- ശ്രീ വടേശ്വരം ശിവ ക്ഷേത്രം
- മാങ്കടവ് ജുമാ മസ്ജിദ്
- ചാലിൽ ജുമാ മസ്ജിദ്
- കീച്ചേരി ശ്രീ പാലോട്ടു കാവ്
- നാടാച്ചേരിക്കാവ്
- ചിറ്റോത്തിടം ക്ഷേത്രം
- കല്ലൂരിക്കാവ്
- അരയാല ക്ഷേത്രം
- മേച്ചര കോട്ടം
- കല്ലൈക്കൽ ജുമാ മസ്ജിദ്
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അരോളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
- അരോളി സെൻട്രൽ എൽ. പി. സ്കൂൾ.
- മാങ്കടവ് സ്കൂൾ
പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ
- ശാന്തിപ്രഭ നടനകലാസമതി - കണ്ണൂർ ജില്ലയിലെ പ്രധാന കലാസമിതി
പ്രധാന സ്ഥലങ്ങൾ
- അരോളി
- വേളാപുരം
- ഐക്കൽ
- വാച്ചാക്കൽ
- കല്ലൈക്കൽ
- കാട്ട്യം
- വടേശ്വരം
- കീച്ചേരി കുന്ന്
- ചിറ്റോത്തിടം
- അരയാല
- ചാലിൽ
- കല്ലൂരി
- മാങ്കടവ്