ബേഡഡുക്ക

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരുഗ്രാമമാണ് ബേഡഡുക്ക.തെക്കിൽ ആലട്ടി സംസ്ഥാനപാതയ്ക്കരികിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്.എൻ.എച്ച്.അറുപത്തിയാറുമായി ബന്ധിപ്പിക്കപ്പെട്ട ഈ സംസ്ഥാനപാത മംഗലാപുരം കണ്ണൂർ എന്നി പട്ടണങ്ങളിലേക്കുള്ള ഹ്രാമവാസികളുടെ യാത്ര എളുപ്പമാക്കുന്നു.ആയംകടവ്പാലം ഈഗ്രാമത്തെ പെരിയയുമായി ബന്ധിപ്പിക്കുന്നു. ഈപാലമാണ് നിലവിൽ കേരള്ത്തിൽ ഏറ്റവും ഉയരംകൂടിയ പാലം.(25മീറ്റർ) വാവടുക്കം പാലം ഒടയംചാൽ എന്നപ്രദേശവുമായി ബന്ധിപ്പിക്കുന്നു.

ഭൂമിശാസ്ത്രം

36.24 ചതുരസ്ത്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 13476 ആണ്.പടിഞ്ഞാറ് ചെമ്മനാട്, കിഴക്ക് കുറ്റിക്കോൽ,തെക്ക് പെരിയ വടക്ക് മുളിയാർ എന്നീ പഞ്ചായത്തുകളാൽ ബേ‍ഡഡുക്ക ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു.കൃഷിയാണ് മുഖ്യവരുമാനമാർഗം. റബ്ബർ, കവുങ്ങ്, തെങ്ങ് എന്നിവയാണ് മുഖ്യ വിളകൾ.