ജി യു പി എസ് എരിക്കാവ്
................................
ജി യു പി എസ് എരിക്കാവ് | |
---|---|
വിലാസം | |
എരിക്കാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Muhammedshareef |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിര്‍ത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉള്‍പ്പെടുന്നത്.സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നില്‍ക്കണ്ട് ശ്രീ.കരുണാകരനാശാന്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ പിടിയരി സ്വരൂപിച്ച് അതില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ അനുവദിച്ചു.തുടര്‍ന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റില്‍ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയര്‍ത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തില്‍ ഇന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീല്‍,ഡോക്ടര്‍,ആര്‍.ഡി.ഒ.,അധ്യാപകന്‍,പ്രൊഫസര്‍,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുണ്ട്.തുടക്കത്തില്‍ ഓലപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാര്‍ഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.വലിയ എഴുത്ത്
ഭൗതികസൗകര്യങ്ങള്‍
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയില്‍ 39കുട്ടികളുമുള്‍പ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.കമ്പ്യൂട്ടര്‍ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികള്‍ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതില്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികള്‍ക്കായി ഒരു പാര്‍ക്കുണ്ട്.ആഭ്യന്തര വകുപ്പ് മുന്‍ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാന്‍ വാങ്ങാന്‍ കഴിഞ്ഞു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധമാധ്യാപകര്‍ :
- വിലാസിനി
- നളിനി
മുന്‍ കാല അധ്യാപകര്‍
- സൈബ് നിസ
- അശോക് കുമാര്‍
- ചന്ദ്ര ശേഖരന്‍
- സോമനാഥന്‍
- ഭാനുമതിയമ്മ
- കൃഷ്ണകുമാരി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പന്‍
- ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
- നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസര്‍ ബാബു
- ആര്‍.ഡി.ഒ.ആസാദ്
- ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹന്‍
- ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആര്‍.
വഴികാട്ടി
ദേശീയപാതയില്‍ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കില്‍ പുളിക്കീഴ് ചന്തയില്‍ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോള്‍ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.281531, 76.453417 |zoom=13}}