സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/എന്റെ ഗ്രാമം
ദൃശ്യരൂപം
എന്റെ ഗ്രാമം
കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം ആണ് കിളിയന്തറ. കിളികളുടെ നാടായതിനാൽ കിളിയന്തറ എന്ന് പേര് വന്നെന്ന് ഒരു പക്ഷം. അതല്ല കിളിയൻ എന്ന ആദിവാസി താമസിച്ചിരുന്നത് കൊണ്ട് ആ പേരിൽ നാട് അറിയപ്പെടുന്നു എന്ന് മറുപക്ഷം. എന്ത് തന്നെ ആയാലും കവിത തുളുമ്പുന്ന മനോഹരനാമമാണിത് എന്നതിൽ നമുക്ക് അഭിമാനിക്കാം.