ഗവ.എൽ പി എസ് കിഴതിരി/എന്റെ ഗ്രാമം
ദൃശ്യരൂപം
ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന് സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം. മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്താണ് കിഴതിരിയുടെ ജീവശ്വാസമായ ഗവ. എൽ. പി. സ്കൂൾ നിലകൊള്ളുന്നത്.