കുന്നരു എയിഡഡ് യു പി സ്കൂൾ/എന്റെ ഗ്രാമം
കുന്നരു രാമന്തളി
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് രാമന്തളി' . ഒരു വശത്ത് അറബിക്കടലും മരു വശത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് ആണ് രാമന്തളി. അടുത്ത ചെറിയ പട്ടണം 7 കിലോമീറ്റർ ദൂരത്തായുള്ള പയ്യന്നൂർ ആണ്. പ്രസിദ്ധമായ ഏഴിമല മലനിരകളും ഏഴിമല നേവൽ അക്കാദമി യും ഇവിടെ ആണ്.
ഭൂമിശാസ്ത്രം
രാമന്തളി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു.മൂന്നു വശം അറേബ്യൻ കടലും ഒരുവശം പുഴയും. പ്രസിദ്ധമായ നേവൽ അക്കാദമി , രാമന്തളി പഞ്ചായത്തിലാണ`. ഇതുകൂടാതെ ഒരു ലൈറ്റു ഹൗസും ഇവിടെയുണ്ടു`.