ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് പെരിങ്ങമ്മല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം - ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച

മുതൽ തെക്ക് പൊൻമുടി മലനിരകൾ വരെയും കിഴക്ക് അംബാസമുദ്രം മുതൽ പടിഞ്ഞാറ് വാമനപുരം

നദി വരെയും അതി‍ർത്തിയുളള മലയോര ഗ്രാമമായ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലാണ് ഗവ.

യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് .

പെരിങ്ങമ്മല അഥവാ പെരുംതേൻമല ഒരു നൂറ്റാണ്ടിനിപ്പുറം വരെ നിബിഢ വനപ്രദേശമായിരുന്നു.

ഇപ്രകാരത്തിലുളള വനസാമീപ്യം ഈ പ്രദേശത്തെ കാലാവസ്ഥയെ നല്ലൊരളവിൽസ്വാധീനിച്ചിരുന്നു.

വന്യമൃഗങ്ങളുമായി മല്ലടിച്ചും പ്രകൃതി ജന്യരോഗങ്ങളെ അതിജീവിച്ചു് വനവിഭവങ്ങൾ ഭക്ഷിച്ചും ജീവിച്ചിരുന്ന

ഗിരിവ‍ഗ്ഗക്കാരായിരുന്നു ഈ പ്രദേശത്തെ ആദിമ നിവാസികൾ. ഈ പ്രദേശത്തെ വൈവിധ്യമാർന്ന

ഭൂപ്രകൃതി , കാലാവസ്ഥ എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടം വിഭിന്നമാക്കപ്പെടുന്നു . എന്നാൽ

നിലവിൽ വനവിസിതൃതി ഗണ്യമായി കുറഞ്ഞതിനാൽ , ഇത് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാ-

കുന്നുണ്ട് .