സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ജൂനിയർ റെഡ് ക്രോസ്/2024-25
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളിൽ സേവനമനോഭാവം ,സ്നേഹം, ദയ ഇവയൊക്കെയുള്ളമാതൃക വിദ്യാർത്ഥികൾ ആ കാൻ പ്രാപ്തരാക്കുന്ന കേഡറ്റ് സ് ഗ്രൂപ്പാണ് ജെ ആർ സി .
ജൂൺ 1-പ്രവേശനോത്സവം : - 9 10 ക്ലാസുകളിൽ പഠിക്കുന്ന ജെ ആർ സി കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു , ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്കൂളിലും വീടുകളിലും തൈകൾ നട്ട് മാതൃകയായി .ജൂൺ 19ന് ചേർന്ന മീറ്റിങ്ങിൽ എക്സാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .എല്ലാ ബുധനാഴ്ചയും ജെ ആർ സി യൂണിഫോം ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുന്നു. സ്കൂളിന്റെ ഏത് പരിപാടിയിലും ജെആർസി കേഡറ്റുകളുടെ സാന്നിധ്യം സജീവമാണ് . സ്കാർപ്പിങ് സെറിമണി അസംബ്ലിയിൽ വച്ച് നടത്തി. സെപ്റ്റംബർ 5-അധ്യാപക ദിനത്തിൽ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. റാലിയിലും കുട്ടികളുടെ പങ്കാളിത്തം സജീവമായിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പച്ചക്കറിത്തോട്ടം വൃത്തിയാക്കുക, വളം ഇടുക ,ഇതിനെല്ലാം മുൻപന്തിയിൽ ജെ ആർ സി കേഡറ്റുകൾ ഉണ്ടായിരുന്നു.സ്കൂളും 1 പരിസരവും വൃത്തിയാക്കുന്ന കാര്യത്തിൽ ജാഗ്രതയോടെ കുട്ടികൾ പങ്കെടുക്കുന്നു.
ക്വിസ് മത്സരം
സ്കൂൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർ ജില്ലയിൽ നടത്തിയ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
സ്കൂൾ കലോത്സവം , കായികമേള
സ്കൂൾ കലോത്സവത്തിലും , കായികമേളയിലും ജെ ആർ സി കുട്ടികൾ സേവനം ചെയ്യുന്നു.സ്പോർട്സ് ഡേയിൽ ഫസ്റ്റ് എയ്ഡുമായി കുട്ടികൾ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
വൃദ്ധസദനം സന്ദർശനം
Old age Home സന്ദർശനം :- പ്രായമായവരെയും , ആരും നോക്കാൻ ഇല്ലാത്തവരെയും സംരക്ഷിക്കുന്ന കൂരാച്ചുണ്ട് സാന്താഭാവനയിൽ കുട്ടികൾ സന്ദർശിക്കുകയും അവർക്കാവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തു അതോടൊപ്പം അവരുമായുള്ള സ്നേഹസംഭാഷണം പ്രായമായവരെ ചേർത്തുനിർത്തേണ്ട ആവശ്യകത എത്രമാത്രമുണ്ടെന്ന് കുട്ടികൾക്ക് ബോധ്യമായി ഈ അനുഭവം എന്നും മായാതെ മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവമായി മാറി ഏത് പ്രവർത്തനത്തിനും സന്നദ്ധരായിമുന്നേറുന്ന ജെ ആർ സി കുട്ടികൾ എന്നും അഭിമാനമാണ്
സെമിനാർ
കൂത്താളി സ്കൂളിൽ വച്ചു നടത്തിയ ജെ ആർ സി കുട്ടികളുടെ ക്യാമ്പിലും , സെമിനാറിലും സെൻറ് മേരീസ് ഹൈസ്കൂളിലെ കുട്ടികൾ പങ്കെടുത്തു.