അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024
നാടിന്റെ ഉത്സവമായി പ്രവേശനോത്സവം
കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.
വായനാ ദിനം
പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ
വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായന ദിനാചരണം,അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തക വിതരണം,വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഉദ്ഘാടനം എന്നിങ്ങനെ വ്യത്യസ്ഥ പ്രോഗ്രാമുകളാൽ വായനാ ദിനം ധന്യമായി.പിടിഎ പ്രസിഡണ്ട് ഷാലു കെ എസ് ന്റെ അധ്യക്ഷതയിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹ്സിൻ അലി മുഖ്യ പ്രഭാഷണം നടത്തി. പുസ്തക വിതരണം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയർമാൻ നന്ദകുമാർ കുഴിപ്പള്ളി നിർവഹിച്ചു.
ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ കുടുംബാംഗം ശരത് ചന്ദ്രൻ, അബ്ദുൽ ജലീൽ,ബിന്ദുമതി,ഫാരിഷ ബീവി ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ നന്ദിയും പറഞ്ഞു.
പുസ്തകങ്ങൾ കൊണ്ട് വായനയുടെ വസന്തം തീർത്ത് ടീം അൽഫാറൂഖിയ്യ
വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു. വായന ദിനാചരണം,അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ പുസ്തക വിതരണം,വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഉദ്ഘാടനം എന്നിങ്ങനെ വ്യത്യസ്ഥ പ്രോഗ്രാമുകളാൽ വായനാ ദിനം ധന്യമായി.പിടിഎ പ്രസിഡണ്ട് ഷാലു കെ എസ് ൻ്റെ അധ്യക്ഷതയിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെന്റ് സ്ലാവോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹ്സിൻ അലി മുഖ്യ പ്രഭാഷണം നടത്തി.പുസ്തക വിതരണം അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെയർമാൻ നന്ദകുമാർ കുഴിപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ കുടുംബാംഗം ശരത് ചന്ദ്രൻ, അബ്ദുൽ ജലീൽ,ബിന്ദുമതി,ഫാരിഷ ബീവി ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ നന്ദിയും പറഞ്ഞു
അക്ഷരവെളിച്ചം
മലയാളം ഭാഷയിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അവർക്ക് താങ്ങും തണലുമാകുന്ന പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.സ്കൂളിലെ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവർത്തനപരിപാടി. ഓരോ ക്ലാസും ഒരു വർഷം വായിക്കേണ്ട പുസ്തകങ്ങൾ, രചനകൾ, പരിശോധിക്കേണ്ട റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവയും ഏറ്റെടുക്കേണ്ട വായനാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാ ദിനത്തിൽ ആരംഭിച്ച് ഡിസംബർ അവധിക്കാലത്തോടെ പൂർത്തിയാക്കുന്ന വിധം അക്ഷരവെളിച്ചം പരിപാടി നടത്തും
പഠന ലക്ഷ്യങ്ങൾ
➡️മലയാളം വായിക്കാൻ കഴിയാതെ വളരെ പ്രയാസത്തിൽ നിൽക്കുന്ന കുട്ടിയെ വായിക്കാനും എഴുതാനും പ്രാപ്തരാക്കുക.
➡️മലയാള അക്ഷരങ്ങൾ തീരെ അറിയാത്തവർ, വേഗത കുറവുള്ളവർ ,എന്നിങ്ങനെ 2 വിഭാഗങ്ങളാക്കി മാറ്റി പദ്ധതി തുടങ്ങുകയും പ്രശ്നപരിഹാരം കാണുക
പഠിതാക്കൾ
➡️ അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരേയുള്ള മലയാളം ഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത 40 വിദ്യാർത്ഥികൾ
യോഗ ദിനം:ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം വിളിച്ചോതി യോഗ ദിനം
ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക് മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി; ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം -
കാര്യങ്ങൾ വ്യക്തം; പ്രതിരോധത്തിൽ ഊന്നുക' എന്ന ലഹരി വിരുദ്ധ ദിന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് അൽ ഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി. എസ്.പി.സി,എൻ എസ് എസ്, എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന റാലി സ്കൂളിൽ നിന്നാരംഭിച്ച് ചേരാനല്ലൂരിൽ സമാപിച്ചു.ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ വിദ്യാർത്ഥികളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്താനും വിവിധ പ്രോഗ്രാമുകൾ സ്കൂളിൽ നടന്നു. രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി. സബ് ഇൻസ്പെക്ടർ സാബു .കെ ,കുമാരി മേഘ്ന മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളെയും കൊന്നുകളയാനുള്ള ശേഷി ലഹരിക്കുണ്ട്. ഈ യാഥാർഥ്യം മനസിലാക്കി ലഹരിയെ പൂർണമായും ജീവിതത്തിൽ നിന്നും തുരത്തിയോടിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതമാണ് ലഹരി എന്ന സന്ദേശം സമൂഹത്തിൽ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി എന്നീ ആഷയങ്ങൾ വിദ്യാർത്ഥികൾക്ക് നൽകിയാണ് ബോധവത്കരണ ക്ലാസുകൾ അവസാനിച്ചത്. സംശയ നിവാരണ സെഷനുകളും ഒരുക്കിയത് കുട്ടികൾക്ക് കൂടുതൽ ഊർജം നൽകി.
ലോക സംഗീത ദിനാചരണം
സംഗീതത്തിൻറെ പാലാഴി തീർത്ത് ടീം അൽഫാറൂഖിയ്യ
വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ധിപ്പിച്ചും അത് പരസ്പരം കൈമാറിയും ആസ്വദിച്ചു കൊണ്ടും ലോക സംഗീത ദിനാചരണം ആചരിച്ചു.മഴയുടെ നേർമ്മ പോലെ സംഗീതത്തിൻറെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾ എന്നും ഓർമിക്കുന്ന ദിനമായി മാറ്റി.സംഗീത പെരുമഴ തീർത്ത ഈ ദിനംഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന വ്യത്യസ്ഥ ഭാഷകളിൽ മനോഹരമായ സംഗീതമാണ് പെയ്തിറങ്ങിയത്. സംഗീത ദിന സന്ദേശം അഞ്ചു V. R അവതരിപ്പിച്ചു. തുടർന്ന് പഠന പാട്ടുകളുടെ അവതരണവും വേറിട്ടതായി മാറി. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതും ഈ ദിനത്തെ കൂടുതൽ ആവേശമാക്കി മാറ്റി.ദിനേന പഞ്ച ഭാഷ പ്രാർത്ഥനയും, സംഗീത ക്ലാസും നടക്കുന്നു എന്നതും ഈ സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നു.മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്. അറബി എന്നീ ഭാഷകളിലെ പ്രാർത്ഥനകളാണ് ആഴ്ചയിൽ നടന്നുവരുന്നത്.അതുവഴി എല്ലാ ഭാഷകളെയും കുട്ടികൾക്ക് അടുത്തറിയാനും, താല്പര്യം ഉണ്ടാക്കാനും സാധിക്കുന്നതും സ്കൂളിന്റെ മികവായി മാറുന്നു.സംഗീത ദിന പ്രോഗ്രാമുകൾക്ക് സ്മിത പി. ഐ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് അവാർഡ്: അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാമത്
ചേരാനല്ലൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
ഉയർന്ന നിലവാരം പുലർത്തി വരുന്ന അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ദൈനംദിന പ്രവർത്തനങ്ങളും തനത് പ്രവർത്തനങ്ങളും,സാമൂഹ്യ ഇടപെടലുകളും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാംപുകളിലെ പങ്കാളിത്തം , ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് അവാർഡിലേക്ക് നയിച്ചത്.
കരവിരുതിൻ്റെ ചാതുര്യത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് വിസ്മയം തീർത്ത് വിദ്യാർത്ഥികൾ
പാഴ് വസ്തുകൾ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് അൽഫാറൂഖിയ്യ വിദ്യാർത്ഥികൾ.
നമ്മുടെ പൈതൃക സ്വത്തുക്കളായിട്ടുള്ള എണ്ണമറ്റ കരകൗശലവിദ്യകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും പാഴ് വസ്തുക്കളെ എങ്ങനെ ഉപയോഗപെടുത്താം എന്ന് ബോധ്യപെടുത്തുന്നതിനും ആവിശ്കരിച്ച പരിപാടി കുട്ടികളെ ആവേശഭരിതരാക്കി.കരകൗശല പരിശീലകനും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ ശ്രീ.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലകൊണ്ടുള്ള കരകൗശലവസ്തുക്കൾ നിർമിച്ചാണ് അദ്ദേഹം കുട്ടികളുടെ മനസ്സ് കീഴടക്കിയത്.കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കുമെന്നും അത് കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് 5 സെഷനുകളായി നടന്ന പ്രോഗ്രാമിൽ വിദ്യാർത്ഥികൾ ഓല കൊണ്ടു വ്യത്യസ്ഥ ഉൽപന്നങ്ങൾ നിർമിച്ചു. സിന്ധു,അബ്ദുൽ ജലീൽ,ബിബിത എന്നിവർ നേതൃത്വം നൽകി.പാഴ് വസ്തുക്കൾ കൊണ്ട് വിപ്ലവം തീർത്ത ഈ സ്കൂൾ എസ്.സി.ആർ.ടി യുടെ മികവ് സീസൺ -5 പുരസ്കാര ചർച്ചയിൽ പ്രത്യാക അഭിനന്ദനകൾക്കർഹരാകുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
രുചിപെരുമയുടെ കലവറ തുറന്ന് ഭക്ഷ്യ മേള
നല്ല രുചിയോടെ യാതൊരു മായവുമില്ലാത്ത ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഭക്ഷ്യ മേള രുചി പെരുമറ തീർത്തു. അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസിലെ ഒന്നാമത്തെ ചാപ്റ്ററായ പീലിയുടെ ഗ്രാമം
അടിസ്ഥാനമാക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.നാടൻ വിഭവങ്ങൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൂട്ടുകാർക്ക് നൽകുക എന്ന വലിയ ആശയം സമ്മാനിച്ചാണ് ഭക്ഷ്യമേള അവസാനിച്ചത്. ഭക്ഷ്യ സുരക്ഷ മുൻ നിർത്തി ആരോഗ്യം സംരക്ഷിക്കുക എന്ന വലിയ ആഷയം കുട്ടികളിൽ ബോധ്യപെടുത്താനും സാധിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നുണ്ടാക്കിയ മധുര പലഹാര വിഭവങ്ങളും വിവിധ തരം അരിഭക്ഷണങ്ങളും കൂടാതെ വിഷ രഹിത പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള വിവിധ ഭക്ഷ്യ വസ്തുക്കളും എത്തിച്ചിരുന്നു.വിലകൂടിയ ഭക്ഷണസാധനങ്ങളേക്കാൾ കൂടുതൽ പോഷക ഘടകങ്ങൾ നമ്മുടെ ചുറ്റും കാണപ്പെടുന്ന സസ്യ ഭാഗങ്ങളിൽ ഉണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ മേള സഹായിച്ചു. ഇത്തരം പദാർത്ഥങ്ങൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങളാക്കിയാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രദർശനം സീനിയർ അധ്യാപിക ബിന്ദുമതി ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് അധ്യാപിക സിന്ദു പി.പി നേതൃത്വം നൽകി
ചന്ദ്രനെ അറിഞ്ഞ് ചാന്ദ്രദിനം
ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ഓർമ്മിപ്പിച്ചും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തിയും ചാന്ദ്ര ദിനം ആഘോഷിച്ചു. ചന്ദ്രനോട് നേരിട്ട് സംവദിച്ച് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചാന്ദ്രദിന പരിപാടി ബിന്ദു സി എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.തുടർന്ന് ചന്ദ്രനുമായി വിദ്യാർത്ഥികളുടെ സംവാദം, സ്പെഷ്യൽ അസംബ്ലി, ചാന്ദ്രദിന പാട്ടുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയ വ്യത്യസ്ഥ ഇന പരിപാടികളിൽ കുട്ടികൾ പങ്കാളികളായി.ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടത്തിൻ്റെ കാരണം കുട്ടികളെ മനസ്സിലാക്കി കൊണ്ടാണ്ട് ചാന്ദ്രദിന പരിപാടികൾ അവസാനിച്ചത്.ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 8 c ക്ലാസിലെ മെഹ്ജബിൻ യൂപി വിഭാഗത്തിൽ 5 A ക്ലാസിലെ ശിവണ്യയും യഥാക്രമം ഒന്നാം സ്ഥാനം നേടി.ചന്ദ്രനുമായിട്ടുള്ള നേരിട്ടുള്ള സംഭാഷണം കുട്ടികളിൽ കൗതുകമുണർത്തി. ഞങ്ങൾ ചന്ദ്രനിലേക്ക് വരുമെന്നും വലിയ ശാസ്ത്രജ്ഞർ ആകുമെന്നും അൽഫാറൂഖിയ്യയിലെ വിദ്യാർത്ഥികൾ ഉറക്കെ ചന്ദ്രനോട് വിളിച്ചു പറഞ്ഞപ്പോൾ അവരുടെ ശാസ്ത്ര കൗതുകം നേരിൽ കണ്ടു. ചന്ദ്രനു നേരെ കൈവീശി യാത്ര പറഞ്ഞാണ് വിദ്യാർത്ഥികൾ സ്കൂൾ പരിസരം വിട്ടു പോയത്. ചാന്ദ്രദിന പ്രോഗ്രാം ബിന്ദുമതി, അബ്ദുൽ ജലിൽ,മുഹമ്മദ് ഷരീഫ്,ശബാന , സബീന, അമൽ, പ്രണബ് നേതൃത്വം നൽകി.
അവേശ തിമിർപ്പിൽ അൽഫാറൂഖിയൻ ഇലക്ഷൻ
2024-25 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ വളരെ ആവേശകരമായി കൊടിയിറങ്ങി. സോഷ്യൽ സയൻസ് ക്ലബ് , Little Kites , SPC, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഇലക്ഷനിൽ സബിത ടീച്ചർ ഹൈസ്കൂൾ വിഭാഗത്തെയും, സിന്ധു ടീച്ചർ യു.പി. വിഭാഗത്തെയും നിയന്ത്രിച്ചു. മുഖ്യ ഇലക്ഷൻ കമ്മീഷണർ നിയാസ് ചോല ഇലക്ഷൻ മേൽനോട്ടം വഹിച്ചു. തികച്ചും ജനാധിപത്യപരമായി നടന്ന ഇലക്ഷനിൽ 50 ൽ അധികം വരുന്ന കുട്ടികൾ തങ്ങളുടെ ആദ്യ സമ്മതിദാനം രേഖപ്പെടുത്തി. വാശിയേറിയ മൽത്സരത്തിനെടു വിൽ ക്ലാസ്സ് ലീഡർ മാരെയും സ്കൂൾ ലീഡറായി മുഹമ്മദ് ഫഹദ് VN നെയും തെരഞ്ഞെടുത്തു. കള്ളവോട്ട് തടയാൻSPC യുടെ ഒരു വിഭാഗം നിരീക്ഷണത്തിനുണ്ടായിരുന്നു. ഭിന്നശേഷി വിഭാഗക്കാരും വോട്ടു രേഖപ്പെടുത്താൻ വന്നത് ശ്രദ്ധേയമായ ഒന്നായിരുന്നു. Postal Vote സൗകര്യം ഉണ്ടായിരുന്നതിനാൽ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അവരുടെ രാജാധികാരം രേഖപ്പെടുത്താൻ കഴിഞ്ഞു. സ്കൂൾ SRG കൺവീനർ ഫെരീഫ് സർ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പ് മാമാങ്കം 4 മണിയോടെ അവസാനിച്ചു. സ്കൂൾ ലീഡറുടെയും ക്ലാസ്സ് ലീഡർമാരുടെയും സത്യപ്രതിജ്ഞ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നത്താണ്.
USS പരിശീലനം ആരംഭിക്കുന്നു
2024-25 അധ്യായന വർഷത്തെ USS പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിന് സ്കൂളിൽ പരിശീലനം ആരംഭിക്കുന്നു. നിലവിൽ എഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരെഞ്ഞെടുക്കപ്പടുന്നവർക്കായിരിക്കും പരിശീലനം. സ്ക്രീനിങ്ങ് ടെസ്റ്റ് ജൂലയ് 29 തിങ്കളാഴ്ച നടക്കുന്നതായിരിക്കും. 5,6 ക്ലാസിലെ പാഠപുസ്തകം അടിസ്ഥാനപ്പെടുത്തി ഗണിതം, മലയാളം, ഇഗ്ലീഷ്,സയൻസ്,സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നീ വിഷയങ്ങളിൽ നിന്ന് 25 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
യുദ്ധവിരുദ്ധ മതിലെരുക്കി ഹിരോഷിമ ദിനം
ചേരനെല്ലൂർ : അൽഫാറൂഖിയ ഹൈസ്കുളിലെ Socialscience Club ൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം വളരെ വിപുലമായി ആഘോഷിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് നടന്ന അസംബ്ലി ആരംഭിച്ചത് പ്രകൃതി സംഹാര താണ്ഡവമാടിയ വായനാട്ടിലെ ജീവൻ പൊലിഞ്ഞവർക്കു മൗനപ്രാർഥനയുമായാണ്. ഹെഡ്മാസ്റ്റർ നിയാസ് ചോല കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. യുദ്ധം എന്താണെന്നും അതുണ്ടാകുന്ന ഭവിഷ്യത്തിനക്കുറിച്ചും നിയാസ് സർ കുട്ടികൾക്ക് അവബോധം നൽകി. ഹിരോഷിമ ദിനം എന്തിനുവേണ്ടിയാണെന്നും യുദ്ധത്തിൻ്റെ കാലിക പ്രസ്ക്തിയെക്കുറിച്ചും വിശിഷ്ടാതിഥിയായ ALFHS പ്രിൻസിപ്പാൾ മുഹ്സിൻ അലി സർ കുട്ടികളെ ബോധവാൻമാരാക്കി. UP വിഭാഗത്തിലെ കുട്ടികളുടെ യുദ്ധവിരുദ്ധ ഗാനം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. ഇനിയെ രു യുദ്ധം വേണ്ടന്നും നാം അതി നായി കൈകോർക്കണമെന്നും 7 ക്ലാസ്സുകാരി ഹിബ ഫത്തിമ തൻ്റെ കൊച്ചു പ്രസംഗത്തിലുടെ ആവശ്യപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിലെ ഭാഗ്യ യുദ്ധ തീവ്രതതയെക്കുറിച്ച് കുട്ടികൾക്ക് ഒരു അവബോധം നൽകി - SS ക്ലബ് അംഗങ്ങൾ ഉണ്ടാക്കിയ stand for peace എന്ന ക്യാൻവാസ് യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ കൊണ്ടും സുഡോക്കു പക്ഷികൾക്കെണ്ടും അലങ്കരിച്ചു. യുദ്ധവിരുദ്ധസന്ദേശവുമായി ഒരോ കുട്ടികളും ക്യാൻവാസിൽ തങ്ങളുടെ കൈയ്യൊപ്പുകൾ ചാർത്തി. അധ്യാപകരായ സബിത, സിന്ധു , തസ്നി എന്നിവർ പാരിപാടിക്ക് നേതൃത്വം നൽകി.
സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു
ചേരാനല്ലൂർ അൽ ഫാറൂഖിയ്യ സ്കൂളിൽ ഹെഡ്മാസ്റ്റർ ചെയർമാൻ ആയി സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ്, എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളും ദൂഷ്യവശങ്ങളും വിളംബരം ചെയ്ത് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകി സബ് ഇൻസ്പെക്ടർ സാബു കെ ,കുമാരി മേഘനാ മുരളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംശയനിവാരണ സെഷനുകളും ഉണ്ടായിരുന്നു.ജാഗ്രത സമിതിയിലുള്ള കുട്ടികളുടെ യോഗം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി.രഹസ്യനിരീക്ഷണത്തിനായി 2 എസ് പി സി കുട്ടികളെ ചുമതലപ്പെടുത്തി. പരാതി പെട്ടി സ്ഥാപിച്ചു.
സ്കൂൾ ശാസ്ത്രോത്സവം 2024
വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള തീവ്രശ്രമം.വിദ്യാർഥികളിൽ വൈജ്ഞാനികവും ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി അഭിരുചിയും ഗവേഷണതാൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ടീം അൽഫാറൂഖിയ മുന്നോട്ട് .പഠനത്തിലൂടെ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന് പ്രയോജനപ്പെടുംവിധം വളർത്തിയെടുക്കാനുള്ള തീവ്രശ്രമം..
ഒക്ടോബർ 2 ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട്
ഒക്ടോബർ 2 ബുധനാഴ്ച ജനങ്ങൾ തിങ്ങി താമസിക്കുന്നതും അൽ ഫാറൂഖിയ്യയിലെ വിദ്യാർഥികൾ താമസിക്കുന്നതുമായ ചിറ്റൂർ പ്രദേശത്ത് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അദ്ധ്യക്ഷസ്ഥാനം നിർവ്വഹിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. ബയോളജി അദ്ധ്യാപിക ശ്രീമതി ഷബ്ന അബ്ദുള്ള സ്വാഗതപ്രസംഗം നടത്തി. ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എച്ച്.എസ്. ഒ. ശ്രീ വിനോദ് സാർ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. എൻ.എസ്.എസ്., എസ്.പി.സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് , സ്കിറ്റ്, നൃത്താവിഷ്കാരം. എന്നിവ ചുറ്റുപാടിനും സമൂഹത്തിനും പുത്തനുണർവ് നൽകി. ഓരോ പരിപാടിയും ലഹരിയുടെ ദുരന്തങ്ങളെ എങ്ങനെയൊക്കെ ചെറുക്കാമെന്ന് സാധാരണക്കാരെയും യുവാക്കളെയും ബോധവത്കരിക്കാൻ ഉതകുന്നതായിരുന്നു.
പഠനം സർഗ്ഗാത്മകത വളർത്തുന്നു
സർഗ്ഗാത്മകത ചിന്തയെ ഉത്തേജിപ്പിക്കുന്നു; ചിന്ത അറിവ് സൃഷ്ടിക്കുന്നു; അറിവ് നിങ്ങളെ ഉയർത്തുന്നു." ഈ പ്രസ്താവന വിദ്യാഭ്യാസത്തിൻ്റെ ശക്തി ഊന്നിപ്പറയുന്നു, വ്യക്തിപരവും തൊഴിൽപരവുമായ
വളർച്ചയിലേക്കുള്ള വഴിയായി അറിവ് സ്വീകരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.ഇന്ന് 15/10/24ലോക വിദ്യാർഥി ദിനം. വിദ്യാഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം. ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ ടീം അൽഫാറൂഖിയ്യ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കോർത്തിണക്കി തയാറാക്കിയ സ്നേഹോപഹാരം എല്ലാവർക്കുമായി സമർപ്പിക്കുന്നു.
പൊന്നാങ്കണ്ണി ചീര കൃഷി
ജൈവ പച്ചക്കറി കൃഷിരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുക അതോടൊപ്പം വിഷരഹിത പോഷകാഹാരം ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ അൽ ഫാറൂഖിയാ സ്കൂളിൽ നാടൻ പൊന്നാങ്കണ്ണി ചീര കൃഷി തുടങ്ങി .പഴയകാല രുചിക്കൂട്ടുകൾ കുട്ടികളിലേക്ക് എത്തിക്കുക അതോടൊപ്പം കുട്ടികളുടെ നയന സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീര കൃഷി തുടങ്ങിയത് .HM നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ SPC കേഡറ്റ്സ് പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി
DEO സ്കൂൾ സന്ദർശനം
അൽ ഫാറൂഖിയ ഹൈ സ്കൂളിൽ 23 / 10 / 24 നു ബഹുമാനപ്പെട്ട എറണാകുളം DEO സന്ദർശനം നടത്തി .സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തു .സ്റ്റാഫ് മീറ്റിങ് വിളിച്ചു ചേർത്ത് എല്ലാ അധ്യാപകർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദിക്കുകയും ചെയ്തു .ഏറെ സന്തോഷത്തോടെ സംതൃപ്തിയോടെ മീറ്റിങ്ങിൽ ബിന്ദു ടീച്ചർ നന്ദി പ്രകടിപ്പിച്ചു
മത്സ്യ വിളവെടുപ്പ് ഉത്സവം
അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമൃദ്ധമായ മത്സ്യ വിളവെടുപ്പ് ഉത്സവം കെങ്കേമമായി.
മത്സ്യകൃഷിയിലെ അറിവും അനുഭവങ്ങളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകിയ മികച്ച വേദിയായി മാറി. ജൂൺ മാസത്തിൽ തുടങ്ങിയ മത്സ്യകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫാ മുഹമ്മദ് , പിടിഎ പ്രസിഡണ്ട് ഷബീർ മണക്കാടൻ, ഹെഡ്മാസ്റ്റർ നിയാസ് ചോല , ശരത്ചന്ദ്രൻ , തോമസ് ബിജു , പ്രതാപൻ , ഷബീർ അലി തുടങ്ങിയവർ മത്സ്യ വിളവെടുപ്പ് ഉത്സവത്തിൽ പങ്കാളികളായി . അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃത്യമായ പരിപാലനത്തിലൂടെയാണ് മീൻ കൃഷി വിജയിപ്പിച്ചെടുത്തത് . നീന്തൽ കുളവും മത്സ്യ പരിശീലന കേന്ദ്രവും പച്ചക്കറി തോട്ടവും ചേർന്ന് ആവിഷ്കരിച്ച സംയോജിത പദ്ധതിയാണ് കൂടുതൽ ഉണർവേകിയത് . ഈ സംയോജിത പദ്ധതിക്ക് എസ്. സി. ഇ. ആർ. ടി യുടെ മികവ് സീസൺ 5 പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
ജികെ ക്വിസ്
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക വിവിധ മത്സരപ്പരീക്ഷകൾക്ക് സജ്ജരാകുക കുട്ടികളിലെ വായനാശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ച ക്ലബ് ആണ് ജികെ ക്ലബ്ബ് ,ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റഡി കിറ്റ് തയ്യാറാക്കി കുട്ടികൾക്ക് നൽകുകയും എല്ലാ ബുധനാഴ്ചകളിലും ക്വിസ് നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .
ജികെ ക്ലബ് കുട്ടികൾക്ക് നൽകിയ നിർദ്ദേശങ്ങൾ
➡️ മുഴുവൻ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം
➡️ Notice board ൽ ചോദ്യങ്ങൾ നാളെ 8:30 AM മുതൽ ലഭ്യമാക്കും.
➡️ഉത്തരങ്ങൾ സ്കൂളിൽ സ്ഥാപിച്ച ബോക്സിൽ12:00PM നു മുമ്പ് സമർപ്പിക്കേണ്ടതാണ്
➡️ ഉത്തരങ്ങൾ എഴുതുന്ന പേപ്പറിൽ പേരും ക്ലാസും എഴുതാൻ മറക്കരുത്.
➡️ സ്കൂളിലേക്ക് വരുമ്പോൾ തന്നെ ഉത്തരങ്ങൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.
➡️Study Kit ൽ നിന്നും 80% Questions ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരംനടത്തുക.
➡️ വിജയിയെ 2:00 PM നു പ്രഖ്യാപിക്കും.
➡️വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.
➡️ UP, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ
പത്തിനൊപ്പം 10 തൊഴിൽ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, സോപ്പ്, കുട,ചോക്ക്, മെഴുകുതിരി, ചന്ദനത്തിരി, പേപ്പർ ബാഗ്, തുടങ്ങി തൊഴിൽ പരിശീലനങ്ങൾ നൽകി വരുന്നുണ്ട്, മാസത്തിൽ രണ്ടു പ്രാവശ്യം നൽകി വരുന്നു. പഠനത്തോടൊപ്പം സമ്പാദ്യ ശീലവും,ജീവിത മാർഗവും, തൊഴിൽ പരിശീലനവും നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്, കൂടാതെ കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ വളർത്തുക, പ്രോത്സാഹിപ്പിക്കുക, അതുവഴി, അവരുടെ നൈപുണികൾ വർദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു
കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്
ആസ്വാദ്യമായി അറിവുനേടാനും ആവശ്യമായ ജീവിത നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമാരക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ടീൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് സെഷനുകളിലായി പങ്കെടുത്തു.കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് 25 10 2024ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്ലസ് ടു അധ്യാപിക ഷെമി ടീച്ചർ, ശബന ടീച്ചർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. നഫീസ ടീച്ചർ നന്ദി രേഖപ്പെടുത്തി
SCERTമികവ് സീസൺ - 5 പുരസ്കാരം ടീം അൽഫാറൂഖിയ്ക്ക്
പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2022-23 അധ്യയനവർഷം പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച മികവ് സീസൺ 5 പുരസ്കാരം അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ജൈവ പച്ചകൃഷി, നീന്തൽ പരിശീലനം, പഠിതാകുളം എന്നിവ സംയോജിപ്പിച്ച് ആവിശ്കരിച്ച
പദ്ധതിയാണ് മികവ് സീസൺ - 5 പുരസ്കാരത്തിന് അർഹരാക്കിയത്. പാഠ്യപദ്ധതി സമീ പനത്തിന് അനുസൃതമായതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങളാണ് പരിഗണിച്ചത്. വിദ്യാഭ്യാസ ഗുണമേന്മവർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠനപരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃക സൃഷ്ടിച്ചാണ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അവാർഡിന് അർഹരായത്.
എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസ്ൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ജയപ്രകാശ് ആർ.കെയിൽ നിന്നും സ്കുളിനുള്ള ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ചിട്ടയായ പ്രവർത്തനങ്ങളും കഠിനധ്വാനവുമാണ് അവാർഡുകൾ തുടർച്ചയായി കരസ്ഥമാക്കാൻ സാധിക്കുന്നത്.കുട്ടിക്കൊപ്പം വിദ്യാലയം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ച്, പoനത്തോടൊപ്പം നീന്തൽ പരിശീലനം, പത്തിനൊപ്പം പത്തു തൊഴിൽ, പഞ്ചഭാഷ പ്രാർത്ഥന, പഠനപാട്ടുകൾ, NMMS, USS,NTS എന്നിവക്ക് തീവ്ര പരിശീലനം,ഇങ്ങിനെ മികച്ച നിലവാരം പുലർത്തി മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തെ പി ടി എയും, മാനേജ്മെന്റും പൗരസമിതിയും പ്രത്യകം അഭിനന്ദിച്ചു.
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്
പഠനത്തോടൊപ്പം കാർഷിക സംസ്‌കാരം കൂടി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്‌കൂൾ. കൃഷി വകുപ്പിൻറെയും പഞ്ചായത്തിൻറെയും സംയുക്ത സഹകരണത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാർഥികളും അധ്യാപകരും ആഘോഷമാക്കി. മണ്ണിൽ പൊന്നു വിളയിക്കാമെന്ന പാഠഭാഗം കൂടുതൽ ഹൃദ്യസ്ഥമാക്കാനും വിദ്യാർത്ഥികൾക്ക് സാധിച്ചു . നീന്തൽ കുളവും പടുതാകുളവും ജൈവ പച്ച കൃഷിയും സംയോജിപ്പിച്ച് ആവിഷ്കരിച്ച പദ്ധതിക്ക് SCERT യുടെ മികവ് സീസൺ 5 പുരസ്കാരവും അൽഫാറൂകിയ സ്കൂൾ കരസ്ഥമാക്കിയത് ഈ പദ്ധതിക്ക് കൂടുതൽ സ്വീകാര്യത നേടി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി രാജേഷ് ഉദ്ഘാടനം ചെയ്തു,
വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെന്റ് സ്ലാവേഴ്സ്,വാർഡ് മെമ്പർ ബെന്നി ഫ്രാൻസിസ്, കൃഷി ഓഫീസർ ജ്യോത്സന.എം, ശരത് ചന്ദ്രൻ,ലതിക ടീച്ചർ, പ്രിൻസിപ്പൽ മുഹ്സിൻ അലി,മികച്ച കർഷകൻ ബിജു തോമസ്,മുഹമ്മദ് അസ്ലം,തജ്‌മൽ ഹുസൈൻ, മുഹമ്മദ് ശരീഫ്,അബ്ദുൽ ബാരി തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും സൂര്യ കേശവൻ കെ നന്ദിയും രേഖപ്പെടുത്തി