ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
ലോക ജനസംഖ്യാദിനം- ജൂലൈ 11
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു.
ജനസംഖ്യ ബോധവൽക്കരണ ക്ലാസ്
ജൂലൈ 11 ജനസംഖ്യ ദിനത്തിൽ സ്കൂളിൽ ജനസംഖ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ സീനിയർ എച്ച് എസ് എസ് ടി ആയ ഡോക്ടർ അഷറഫ്ഷാ സാറാണ് ക്ലാസിന് നേതൃത്വം നൽകിയത്.
കാർഗിൽ വിജയദിനം (Kargil Vijay Diwas) ജൂലൈ 26.
1999-ലെ കാർഗിൽ യുദ്ധത്തിൽ (ഓപ്പറേഷൻ വിജയ്) വിജയിച്ച ഇന്ത്യൻ സൈന്യത്തെ അനുസ്മരിക്കാനും അവർക്കുള്ള ആദരവും പ്രത്യക്ഷപ്പെടുത്താനുമാണ് ഈ ദിനം.
1999-ൽ, പാകിസ്താൻ നിയന്ത്രിത കാശ്മീരിൽ നിന്ന് പാക് സൈന്യവും ഭീകരരും ഇന്ത്യൻ ഭരണകൂടത്തിൻറെ നിയന്ത്രണത്തിലുള്ള കാർഗിൽ മേഖലയിൽ അപ്രതീക്ഷിതമായി പ്രവേശിക്കുകയും, ഇന്ത്യൻ പോസ്റ്റുകളെ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെയുണ്ടായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വലിയ ധീരതയും സഹസവും കാഴ്ചവെച്ച്, കൈവശപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചു. ഈ വിജയത്തിൻറെ ഓർമ്മയ്ക്കായാണ് ജൂലൈ 26-ാം തീയതി കാർഗിൽ വിജയദിനമായി ആചരിക്കുന്നത്.
ഈ ദിനത്തിൽ വിവിധ ചടങ്ങുകളും സ്മാരക ചടങ്ങുകളും നടത്തപ്പെടുകയും, യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും ചെയ്യുന്നു.
കാർഗിൽ വിജയദിനത്തിന്റെ ഓർമ്മക്കായി ജൂലൈ 26ന് എസ് എസ് ക്ലബ് അംഗങ്ങൾ എൻ റേഡിയോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024-25ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് അഞ്ചാം തീയതി നടന്നു. ഒരു ജനറൽ ഇലക്ഷന്റെ എല്ലാവിധ നടപടിക്രമങ്ങളും ഏതാണ്ട് പാലിച്ചാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ നിന്നുതന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു പോളിംഗ് ഓഫീസേഴ്സിനെയും തിരഞ്ഞെടുത്തു അവർക്ക് പരിശീലനം നൽകി. വോട്ടിംഗ് നടപടിക്രമങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കി. ഒരു പ്രത്യേക വോട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് വോട്ടുടുപ്പ് നടത്തിയത്. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ചു. ഉച്ചക്ക് ശേഷം നടന്ന കൗണ്ടിംഗ് ആവേശകരമായിരുന്നു. വാശിയേറിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 10 Aയിലെ റിയാ ഫാത്തിമ 520 വോട്ടും 10Eയിലെ ഷാഹിൽ ഷാൻ 494 വോട്ടും നേടി യഥാക്രമം സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. കൃത്യം നാലുമണിക്ക് തന്നെ കൗണ്ടിംഗ് പ്രക്രിയ അവസാനിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി.
ഓസോൺ ദിനം=
ഓസോൺ ദിനം (സെപ്റ്റംബർ 16) കുട്ടികൾക്ക് ഓസോൺ പാളിയുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യതയും മനസിലാക്കിക്കൊടുക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.
സ്കൂളിൽ നടത്തിയ മത്സരങ്ങൾ
ചിത്രരചന: "ഓസോൺ പാളി സംരക്ഷണം" എന്ന വിഷയം ആസ്പദമാക്കി ചിത്രരചനാ മത്സരം.
പ്രബന്ധ രചന: "ഓസോൺ പാളി: പരിസ്ഥിതിയുടെ സംരക്ഷകൻ " എന്ന വിഷയത്തിൽ പ്രബന്ധ രചന.
ക്വിസ് മത്സരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ക്വിസ്.
ഓസോൺ ദിനാചരണം വഴി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യാം
ഭരണഘടനാ ദിനം
ഓരോ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനം (Constitution Day) ആയി ആഘോഷിക്കുന്നു. 1949 നവംബർ 26-നാണ് ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ അതിന്റെ അന്തിമ രൂപം അംഗീകരിച്ചത്. എന്നാൽ, ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി.ഭരണഘടനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എസ് എസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. സ്കൂൾ അസംബ്ലിയിൽ എസ് എസ് ക്ലബ് കൺവീനർ അമയ്യ ഭരണഘടന ആമുഖം വായിച്ചു. സ്കൂൾ ലീഡർ റിയ,ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറും ഭരണഘടന സന്ദേശം കുട്ടികൾക്ക് നൽകി