എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ ഗോപാലൻ മാസ്റ്റർ , പ്രിൻസിപ്പൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ നിർവഹിച്ചു. സോഷ്യൽ , ഗണിതം, ഇംഗ്ലീഷ് ,ഹിന്ദി, സയൻസ്, അറബിക്, ഉറുദു എന്നിവയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങോടെ നിർവഹിച്ചു.
സയൻസ് ക്ലബ്ബ്" QUEST'24" ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് മുൻപിൽ സയൻസ് മാജിക് അവതരിപ്പിച്ചു. ക്ലബ്ബിന്റെ പേര് വ്യത്യസ്തമായ രീതിയിൽ സദസ്സി
ന് മുന്നിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.
ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ നടന്നു.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ പാവ നാടക സംഘടിപ്പിച്ചു...ജി എം എച്ച് എസ് കരിപ്പോളിലെ അദ്ധ്യാപകരായ ബേബി സ്റ്റാൻലിയുടെയും രാജീവൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് നാടകമവതരിപ്പിച്ചത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്സ്കൂൾ പരിസരങ്ങളിലൂടെ റാലി സംഘടിപ്പിച്ചു.
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആലിഫ് ടാലന്റ് സെർച്ച് പരീക്ഷയിൽ 5 A യിലെ റിഷാൻ റഷീദ് വിജയിയായി.
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാല, ക്വിസ്, ടാബ്ലോ , ചാന്ദ്രഗീതം എന്നിവ സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ മെഹ്സിൻ(7A), സൻഹ (6 A), സന (6 B) എന്നിവർ യഥാക്രമം, 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശില്പശാലയിൽ കുട്ടികൾ ചന്ദ്രഗ്രഹണം, സൗരയൂഥം, എമർജൻസി ലാമ്പ് എന്നിവ നിർമിച്ചു. നീൽ ്് ആംസ്ട്രോങ്ന്റെ വളർച്ച കാണിക്കുന്നതായിരുന്നു ടാബ്ലോ .
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാരീസ് ഒളിമ്പിക്സ് ന്റെ വരവറിയിക്കാൻ ദീപശിഖാ പ്രയാണം നടത്തി. പിടി ടീച്ചർ ബ്രൈറ്റി പരിപാടിക്ക് നേതൃത്വം നൽകി.
ഉറുദു - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ 6F ലെ ഷഹാനയും പോസ്റ്റർ നിർമാണത്തിൽ 7D യിലെ ആയിഷ നസ്ലിയും ഒന്നാം സ്ഥാനം നേടി.
- JRC യുടെ നേതൃത്വത്തിൽ നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും സഡോക്കു പക്ഷിനനിർമാണവും ്നു.
Scout and guides ൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി കൈകോർക്കാൻ ചെറിയ തുക പിരിച്ചെടുത്ത് നൽകി. കുട്ടികൾക്ക് വേണ്ടി സ്കൂൾ ലീഡർ ഫെസൻ ബിൻ ഫിറോസ് തുക കൈമാറി.
ഉറുദു ക്ലബ്ബ് കുട്ടികൾക്കായി ടാലൻ്റ് സെർച്ച് എക്സാം സംഘടിപ്പിച്ച. 7 A യിലെ ഉസ് വ ഒന്നാം സ്ഥാനം നേടി.
ലഹരി വിരുദ്ധ സംവാദ സദസ് സംഘടിപ്പിച്ചു.
വടക്കാങ്ങര എം.പി.ജി.യു.പി. സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് സംവാദസദസ് സംഘടിപ്പച്ചു. റഫീഖ് മാഷ് സ് ജാസ്മിൻ ടീച്ചർ, ബാസിമ എന്നിവർ നേതൃത്വം നൽകി.
_ JRC ഹെൻ്റി ഡ്യൂനൻ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു കെൻസ (6 A ) വിജയിയായി.