ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12044 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|പച്ചക്കറി തൈ വിതരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചക്കറി തൈ വിതരണം

രാഷ്ട്രസേവനത്തിൽ വിദ്യാർത്ഥികളെ ഭാഗഭാക്കാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ആരംഭിച്ച സന്നദ്ധ സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. മനസ്സു നന്നാവട്ടെ എന്ന ആഹ്വാനവുമായി പ്രവർത്തിക്കുന്ന ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നിലവിൽ രണ്ടാം വർഷത്തിൽ 50 പേരും ഒന്നാം വർഷത്തിൽ 50 പേരും വൊളണ്ടിയർമാരാണ്. കൊമേഴ്സ് വിഭാഗം അധ്യാപകൻ ശ്രീ. കെ.വി രഞ്ജിത്താണ് പ്രോഗ്രാം ഓഫീസർ.