സ്വാതന്ത്ര്യദിനാഘോഷം...ഹിരോഷിമ ദിനംജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എപിജെ. അബ്ദുൾ കലാമിന്റെ ഓർമ്മദിനം ജൂലൈ27 ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുൾ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേർന്ന പ്രതിഭാധനരായ അപൂർവം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവർത്തനങ്ങളും ജീവിതവും. നമ്മുടെ സ്കൂളിന്റെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ കുട്ടികളുടെ പുഷ്പാർച്ചന...നവംബറിൽ നടക്കുന്ന സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രചരണാർത്ഥം നമ്മുടെ സ്കൂളിൽ ദീപശിഖ തെളിയിച്ചപ്പോൾ...ലൈബ്രറി സന്ദർശനംബഷീർ ദിനംപുസ്തകപ്പുര ഒരുക്കി ഗവ എൽ പി എസ് പൂവത്തൂർ : പൂവത്തൂർ ഗവ: എൽ പി സ്കൂളിൻ്റെ വായനദിന - മാസാചരണത്തിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി താരജയകുമാർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈല എസ്. ജെ അധ്യക്ഷയായ ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി സനൂജ സ്വാഗതം പറഞ്ഞു. സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്ഥാപിച്ച പുസ്തകപ്പുരയുടെ ഉദ്ഘാടനം പൂവത്തൂർ ഒബറോൺ ബാങ്ക് മാനേജർ ശ്രീ അജയകുമാർ 30 പുസ്തകങ്ങൾ സംഭാവന നൽകി നിർവ്വഹിച്ചു. മുഖ്യാതിഥിയായി എത്തിയ റിട്ട ഹെഡ്മാസ്റ്റർ ശ്രീ ജയചന്ദ്രൻ, ഭാഷാ - വിദ്യാരംഗം ക്ലബുകൾ ഉദ്ഘാടനം ചെയ്തു. പുസ്തകപ്പുരയിലേക്ക് പുസ്തകങ്ങൾ നൽകി വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലൈബ്രേറിയൻമാരായ ഹിതിൻ ഹരി, ആരതി കൃഷ്ണ എന്നിവർക്ക് പുസ്തകങ്ങൾ നൽകി കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി എസ്. ജെ ഷൈല ക്ലാസ്സ് ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി. പി. റ്റി. എ അംഗം ശ്രീ രഞ്ചുനാഥ് , എസ്. ആർ. ജി കൺവീനർ ശ്രീമതി സൗമ്യ എന്നിവർ ചടങ്ങിന് ആശംസ നൽകുകയും സ്റ്റാഫ് സെക്രട്ടറി ഹിതിൻ ഹരി നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായന ദിനാഘോഷം നടന്നു.