ഉപയോക്താവ്:19770

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupschembra (സംവാദം | സംഭാവനകൾ) ('എ എം യു പി സ്കൂൾ ചെമ്പ്ര തിരൂർ.... ചരിത്രപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എ എം യു പി സ്കൂൾ ചെമ്പ്ര

              തിരൂർ.... ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്ന മണ്ണ് .മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കി മാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് .പ്രമുഖ സംസ്‌കൃത പണ്ഡിതനും വൈയാകരണനുമായിരുന്ന മേല്പത്തൂർ നാരായണ ഭട്ടതിരി മുതൽ സി രാധാകൃഷ്ണൻ വരെ നീളുന്ന അക്ഷര പുണ്യം.അധികാര ക്കൈമാറ്റത്തിന്  മാമാങ്കമെന്നു പേര് വിളിച്ചു ആയുധത്തിന്റെ മൂർച്ച പകയുടെ കനാലിലെരിയിച്ചു സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും ചാവേറുകൾ അസ്തിത്വത്തിന്റെ നിലപാടു തറകളിൽ തലയറ്റു വീണപ്പോൾ ചുവന്ന ഭാരതപ്പുഴയും ഇസ്ലാമിക കർമ്മ ശാസ്ത്രങ്ങളും നബി വചനങ്ങളും മൗലൂദുകളും മാലപ്പാട്ടുകളും ഒഴുക്കിക്കൊണ്ടു വന്നു തിരൂർ പുഴയും ഈ മണ്ണിനു പശിമ കൂട്ടി. 
               ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിഷ്ടൂരമായ ശിക്ഷാ നടപടികളാൽ ശ്വാസം കിട്ടാതെ പിടഞ്ഞു വീണു മരിച്ച് ചരിത്രത്തിലെ തുടിക്കുന്ന അദ്ധ്യായമായി വാഗൺ ട്രാജഡി എഴുതി ചേർത്ത ഏറനാടിന്റെ ചുണക്കുട്ടികൾ. വർഷം തോറും ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം നുകരുന്ന തുഞ്ചൻ പറമ്പ് ... പുരാണ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ... ജാതിമതനിരപേക്ഷമായ , മനുഷ്യരിലൂന്നിനിന്നുകൊണ്ടുള്ള ചിന്തയും സംസ്കാരവും ..... ;  ഇങ്ങനെ മലബാറിലെ നഗരങ്ങളിൽ വേറിട്ട ഒരു ഇടമാണ് തിരൂർ.
"https://schoolwiki.in/index.php?title=ഉപയോക്താവ്:19770&oldid=260686" എന്ന താളിൽനിന്ന് ശേഖരിച്ചത്