തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം
തിരുവാർപ്പ്
ഗ്രാമത്തിന്റെ ലൊക്കേഷൻ
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്. 2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, 6531 പുരുഷന്മാരും 6793 സ്ത്രീകളുമുള്ള തിരുവാർപ്പിൽ 13324 ആണ് ജനസംഖ്യ.
കാർഷികമേഖലയുമായി, പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രാമത്തിലെ ജനജീവിതം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തിരുവാർപ്പ് ഗ്രാമത്തിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം. പണ്ട് കാലത്തു 'കുന്നമ്പള്ളിക്കര' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് 'തിരുവാർപ്പ്' ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത്, ശ്രീ.ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആ കാലഘട്ടത്തിൽ മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു.
പ്രധാന സ്ഥാപനങ്ങൾ
ജി യു പി എസ് തിരുവാർപ്പ്
തിരുവാർപ്പ് വില്ലേജ് ഓഫീസ്
പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്
കൃഷി ഭവൻ, തിരുവാർപ്പ്
കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം
തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം
ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം
അദ്വൈത വേദാന്ത പഠനശാല