ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/എന്റെ ഗ്രാമം
ചപ്പാരപ്പടവ്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചപ്പാരപ്പടവ്. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1950 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജ എം അസൈനാർ ഹാജി അവർകളാണു് വിദ്യാലയം സ്ഥാപിച്ചത്. ഹാജി മാസ്റ്റർ എന്നറിയപ്പെടുന്ന ശ്രീ എം. പി.മഹമുദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1953 ൽ ഹയർ എലിമെൻറ റി സ്കൂളായി.. കുട്ടി മാസ്റ്റർ എന്നറിയപ്പെടുന്ന കെ ഇബ്രാഹിംകുട്ടി സ്ക്കൂളിൻെ സാരഥിയായി. 1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
- ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ - കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ ചപ്പാരപ്പടവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചപ്പാരപ്പടവ എ എൽ പി സ്കൂൾ
പ്രധാന പൊതു സ്ഥാപനങ്ങൾ
- ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം - ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ചപ്പാരപ്പടവ്.
- പ്രൈമറി ഹെൽത്ത് സെൻ്റർ, ചപ്പാരപ്പടവ്
- പോസ്റ്റ് ഓഫീസ് ചപ്പാരപ്പടവ്