ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചുകുന്ന് ,മാനന്തവാടി

കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു സുന്ദര ഗ്രാമമാണ് അഞ്ചുകുന്ന് .പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത് .

ഭൂമിശാസ്ത്രം

പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം.

പൊതുസ്ഥാപനങ്ങൾ

  • ജില്ലാ ഹോമിയോ ആശുപത്രി
  • ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ
  • അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്
  • ഇമാം ഗസാലി അക്കാഡമി

ആരാധനാലയങ്ങൾ

  • മഹാദേവ ക്ഷേത്രം
  • ജൈന ക്ഷേത്രം
  • ജുമാ മസ്ജിദ്
  • ശ്രീകൃഷ്ണ ക്ഷേത്രം പാലുകുന്ന്
  • കാരക്കമല പള്ളി