ജി.എൽ.പി.എസ്.വളയപ്പുറം
വളയപ്പുറത്തിന്റെ സാമൂഹ്യ സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം
ജി.എൽ.പി.എസ്.വളയപ്പുറം | |
---|---|
വിലാസം | |
വളയപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Vanathanveedu |
ചരിത്രം
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു
ഭൗതികസൗകര്യങ്ങള്
2 കമ്പ്യൂട്ടറുകള്‍ സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- വിജയഭേരി
- വിവിധ മേളകളിൽ പങ്കാളിത്തം
ഭരണനിര്‍വഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11°02'25.0"N,76°15'44.0"E | width=800px | zoom=16 }}