വിളക്കുപാറ. എൽ.പി.എസ്./എന്റെ ഗ്രാമം

21:47, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahmadmubarak (സംവാദം | സംഭാവനകൾ) (എൻ്റെ ഗ്രാമം)

ചരിത്രം

[1] കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് വിളക്കുപാറ. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 50 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയ്യുന്നത്. ദേശിയ പാത 744 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെക്കൂടി കടന്നു പോകുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നും 72 കിമി അകലെയാണ് വിളക്കുപാറ.താലൂക്ക് ആസ്ഥാനമായ പുനലൂരിൽ നിന്നും 13 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഈ സ്ഥലം ഏരൂർ ഗ്രാമപഞ്ചായത്തിൽ ആയിരനലൂർ വില്ലേജിൽപ്പെടുന്നു. ഓസ്കാർ അവാർഡ്‌ നേടിയ റസൂൽ പൂക്കുട്ടിയുടെ ജന്മനാടാണിത്.