ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/എന്റെ ഗ്രാമം

ആനക്കൽ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കൽ.



ഭൂപ്രകൃതി

കവ -മലമ്പുഴ അണക്കെട്ടിന് പിന്നിൽ സ്ഥിതിചെയ്യുന്നു.കേരളത്തിലെ പാലക്കാട് നിന്ന് 16 കിലോമീറ്റർ വടക്കു കിഴക്ക്. റിസർവോയറിനു ചുറ്റുമുള്ള തോട്ടങ്ങൾ , മനോഹരമായ കുന്നു കൾ,പുൽമേടുകൾ, പരന്നു കിടക്കുന്ന വനപ്രദേശം, പുഴകൾ ,നീർച്ചാലുകൾ  തുടങ്ങിയവ ആനക്കലിനെ കൂടുതൽ മനോഹരമാക്കുന്നു .മലമ്പുഴ ആനക്കൽ റോഡിലൂടെയുള്ള യാത്ര   പ്രകൃതി സ്നേഹികളുടെ പറുദീസയിലേക്കുള്ള യാത്രയാണ് . അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ  പ്രദേശം.

ആരാധനാലയങ്ങൾ

  • ആനക്കൽ ശിവപാർവതിക്ഷേത്രം
  • വലിയകാട് ഏമൂർ ഭഗവതി ക്ഷേത്രം
  • അയ്യപ്പപ്പൻ പൊറ്റ അയ്യപ്പൻ ക്ഷേത്രം ,
  • സിദ്ധി ഗണപതി ക്ഷേത്രം കരടിച്ചോല
  • ST.ജോസഫ് ചർച്ച്

ജലപ്രകൃതി

  • ഒന്നാംപുഴ
  • കല്ലമ്പുഴ
  • കൊച്ചുതോട്
  • മായപ്പാറ വെള്ളച്ചാട്ടം
  • മയിലാടിപുഴ
  • ചെറുപുഴ

പൊതുമേഖല  സ്ഥാപനങ്ങൾ

  • GTWHS ആനക്കൽ
  • ആയുർവേദ ഡിസ്പെൻസറി
  • ടെലിഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ്
  • ഗവ.ഹൈസ്കൂൾ

തൊഴിൽ

  • മത്സ്യബന്ധനം
  • കൃഷി
  • തൊഴിലുറപ്പ് പണി എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ.

തദ്ദേശസ്വയംഭരണ സ്ഥാപനം

മലമ്പുഴ ഗ്രാമപഞ്ചായത്ത്

വാർഡ് 2