ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള
ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 11432 |
ചരിത്രം
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു ;MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്നഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും .വയലുകളും തെങ്ങിൻ തോപ്പുകളും .ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .കുട്ടികളുടെ വിശ്രമ വേളകൾ സുഖപ്രദമാക്കാനായി .സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾ .തറ കെട്ടി സംരക്ഷിച്ചിട്ടുള്ളതും മനസ്സിൽ സ്ഥാനം പിടിക്കുന്നവയാണ്.