എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ജൂൺ 3ന് പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത് HM ഷൈനി ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .
നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി




ജൂൺ-5 ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാവിലെ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി . കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന പോസ്റ്റർ പ്ലാകാർഡ് എന്നിവ പ്രദർശിപ്പിച്ചു. ക്ലാസ്സ് തലത്തിൽ മരങ്ങളുടെ പേരുകൾ എഴുതി ഇലകൾ ചേർത്ത് വളരുന്ന മരം ഉണ്ടാക്കി. കൂടാതെ 3,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി.



പെരുന്നാൾ ആഘോഷം
ബക്രീദ് ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമ്മാണ മത്സരം,മാപ്പിളപ്പാട്ട് മത്സരം എന്നിവ നടത്തി . കൂടാതെ 3,4 ക്ലാസുകളിലെ കുട്ടികൾ 1,2 ക്ലാസിലെ കുട്ടികൾക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു. പെരുന്നാൾ വിഭവമായി ചിക്കൻ ബിരിയാണിയാണ് നൽകിയത്. ഉച്ചക്ക് ശേഷം കുട്ടികളെ ഒരുക്കി മെഗാ ഒപ്പനയും കോൽക്കളിയും നടത്തി. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് കളറിംഗ് മത്സരവും നടത്തി.


ജൂൺ-19 വായന ദിനം
ജോൺ 19ന് വായനാദിനവുമായി ബന്ധപ്പെട്ട നടന്ന അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട മഹത്വചനങ്ങൾ കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകൾ പി എൻ പണിക്കരുടെ ഡോക്യുമെൻററി പ്രദർശനം എന്നിവ ഒന്നാം ദിവസം നടന്നു. ക്വിസ് മത്സരവും വായനാമത്സരവും രണ്ടാം ദിവസവും, ക്ലാസ് ലൈബ്രറി ഉദ്ഘാടനം പുസ്തക പ്രദർശനം എന്നിവ മൂന്നാം ദിവസവും നടന്നു. ക്ലാസ് ലൈബ്രറി ഉദ്ഘാടനത്തിന് ശേഷം കുട്ടികൾക്ക് വായനക്കായി പുസ്തകങ്ങൾ നൽകി. വായന കുറിപ്പുകളുടെ പതിപ്പ് അടുത്ത അസംബ്ലിയിൽ പ്രകാശനം ചെയ്ത.



Eco Walk
പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിന് അടുത്തുള്ള വയൽ സന്ദർശിച്ചപ്പോൾ



വിദ്യാരംഗം 24-25




2024- 25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശ്രീ: കൃഷ്ണകുമാർ നിർവഹിച്ചു. വളരെ രസകരമായ രീതിയിൽ തന്നെ അദ്ദേഹം കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ചിത്രത്തിന് നിറം നൽകുന്നതിനും പേപ്പർ കൊണ്ട് ജീവികളുടെ മോഡൽ നിർമ്മിക്കുന്നതിനും പരിശീലനം നൽകി. കൂടാതെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കൊച്ചു പാവ നാടകം അവതരിപ്പിച്ചു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതുപോലെ അദ്ദേഹം കൊണ്ടുവന്ന പപ്പറ്റ് ഉപയോഗിച്ച് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സംഭാഷണങ്ങൾ നടത്തി. പപ്പറ്റ് ഉപയോഗിച്ച് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ മനസ്സിലാക്കി കൊടുത്തു . അങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024- 25 വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നടന്നു.
ബഷീർ ദിനം

ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം വളരെ ഭംഗിയായി തന്നെ നടത്തുകയുണ്ടായി. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയുംകുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, അദ്ദേഹത്തെ കുറിച്ചുള്ള അറിവ് ക്വിസ് രൂപത്തിൽ പരീക്ഷിച്ചും വിപുലമാക്കി. കൂടാതെ ബഷീർ കൃതികളുടെ വായന കുറിപ്പ് അവതരണം, ഡോക്യുമെൻററി പ്രദർശനം എന്നിവയും നടത്തി.

ചാന്ദ്ര ദിനം
ജൂലൈ 21 ചാന്ദ്രദിനം വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിച്ചു. അന്നത്തെ അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഒരു ലഘു പ്രസംഗം നടത്തുകയുണ്ടായി. പിന്നീട് ഗ്രഹങ്ങളെ പരിചയപ്പെടൽ എന്ന പ്രവർത്തനം നടത്തി , അതിന് തയ്യാറായി വന്ന കുട്ടികൾ ഓരോ ഗ്രഹങ്ങളെ കുറിച്ചും മറ്റു കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയുണ്ടായി. അതുപോലെ കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്തു. അസംബ്ലിക്ക് ശേഷം ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടന്നു. ഉച്ചയ്ക്കുശേഷം ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശനം നടന്നു, കുട്ടികൾ വളരെ ഉത്സാഹത്തോടെ അത് വീക്ഷിക്കുകയുണ്ടായി. പിന്നീട് ചാന്ദ്രയാത്രികരുടെ കട്ടൗട്ട് ഫോട്ടോയുടെ അടുത്ത നിന്ന് ഓരോ ക്ലാസുകാരും ഫോട്ടോയെടുത്തു. "കുട്ടികളും ചാന്ദ്രനിലേക്ക്"എന്ന് പേരിട്ട ഈ പ്രവർത്തനം കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം അടുത്ത അസംബ്ലിയിൽനൽകാൻ തീരുമാനിച്ചു



സ്ക്കൂൾ ഇലക്ഷൻ
