ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ഫോക്കസ് സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:43, 16 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തെ ഫോക്കസ് സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തെ ഫോക്കസ് സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക്കുയർത്തുന്നതിനും സമഗ്ര സിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പരിപാടി ലക്ഷ്യമിടുന്നു. വിദ്യാലയത്തിൽ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ ആലോടിക്കുന്നതിനായി ജൂൺ പതിമൂന്നാം തിയതി പ്രത്യേക എസ് ആർ ജി ചേർന്നു. ബി പി സി ശ്രീകുമാർ , ബി ആർ സി കോഒാർഡിനേറ്റർ രജി എന്നിവർ പങ്കെടുത്തു. ഈ അക്കാദമിക വർഷം വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിയുന്ന വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു .