ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്


പ്രവേശനോത്സവം

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച എംഎൽഎ  എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കാഞ്ചന സുദേവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി ടി എൻ, മുൻ ഹെഡ്മിസ്ട്രസ് കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ലേഖ കെ സി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനമോൾ ആന്റണി, പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശാലിനി കെ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജ്ജനം, മരത്തൈനടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്രപ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു. ആശ്രമം സ്കൂളിൽ നിന്നും പരിസ്ഥിതി ദിനത്തിൽ നടാൻ 50 തൈകൾ ശ്രീ ഡോ. സിബിൻ- അസിസ്റ്റൻറ് കൺസർവേറ്ററി ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പാലക്കാട്- നമ്മുടെ സ്കൂളിന് നൽകി. വൃക്ഷത്തൈ നടൽ പരിപാടി ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനാ മോൾ ആന്റണി ഉദ്ഘാടനം ചെയ്തു. എസ് പി സി കുട്ടികളും അധ്യാപകരും വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ നടത്തി.

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

ബാലവേല വിരുദ്ധ ദിനത്തിൽ കൗൺസിലിംഗ് അധ്യാപിക സ്മിതാ വിജയൻറെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് വിദ്യാർത്ഥികൾക്ക് യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവൽക്കരണവും യോഗാഭ്യസനവും നൽകി.


അന്താരാഷ്ട്ര സംഗീത ദിനാചരണം

അന്താരാഷ്ട്ര സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് സംഗീത അധ്യാപിക അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികൾ സംഘടിപ്പിച്ചു.



ബഷീർ അനുസ്മരണം

add

ബഷീർ അനുസ്മരണ ദിനത്തിൽ ജൂലൈ അഞ്ചിന് സ്കിറ്റ്, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, അനുസ്മരണ പ്രഭാഷണം, കഥാപാത്ര പരിചയം, ചിത്രരചന, നൃത്താവിഷ്കാരം, ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.




സുരീലി ഹിന്ദി ഉത്സവ്

add

ഹിന്ദി പഠനം രസകരമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ സുരീലി  ഹിന്ദിയുടെ വിവിധ പരിപാടികൾ കാഴ്ചവച്ചു. സുരീലി സഭയുടെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. സെൽഫി കോർണർ വിദ്യാലയത്തിൽ സ്ഥാപിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സെൽഫി എടുത്തു.


മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.



സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 10ന് കാലത്ത് 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് ഇൻറർനാഷണൽ ഐക്കൺ അവാർഡ് വിന്നർ ആയ അജേഷ് മാഷ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.


ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടെ അനുബന്ധിച്ച് ആഗസ്റ്റ് 9കാലത്ത് ഒരു പ്രത്യേക അസംബ്ലി  ഉണ്ടായിരുന്നു.അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ഒരു കുട്ടി പറയുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.കാലത്ത് 11:30 മണി യോടെദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ചാർട്ടുകൾ ,പോസ്റ്ററുകൾ, പ്ലഗ്ക്കാർഡുകൾ, സഡോക്കോ കൊക്കുകൾ എന്നിവ പിടിച്ചുകൊണ്ട് എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചറും മറ്റു അനുബന്ധ അധ്യാപകരും കുട്ടികളുംസ്കൂൾ പരിസരത്ത് യുദ്ധവിരുദ്ധ റാലി നടത്തി.യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് റാലി മുന്നേറി.തുടർന്ന്ഇനിയൊരു യുദ്ധം വേണ്ട എന്ന ശീർഷകത്തോട് തയ്യാറാക്കിയ പോസ്റ്ററിൽ എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചർ കൈമുദ്ര പതിച്ചു.മറ്റു അധ്യാപകർ ഇതിൽ പങ്കാളികളായി.



സ്വാതന്ത്ര്യ ദിനം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ  78- മത് വാർഷികാഘോഷം ആഗസ്റ്റ് പതിമൂന്നാം തീയതി ചുമർചിത്ര മത്സരങ്ങളോടെ തുടക്കം കുറിച്ചു.  പതിനഞ്ചാം തീയതി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് വിനീത ടി ദേശീയ പതാക ഉയർത്തി.  വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലേഖ സി , ഹെഡ്മിസ്ട്രസ് ഒ സ്വപ്നകുമാരി , പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമത്സരം നടത്തിയും മധുര വിതരണം നടത്തിയും ഹെഡ്മിസ്ട്രസ്  ഒ സ്വപ്നകുമാരി അധ്യാപികയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. അന്നേദിവസം  സ്ക്കൂളിൽ നിന്നും 28 SPC Cadets കോട്ട മൈതാനത്തു വച്ച് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു. ജിവിഎച്ച്എസ്എസ് മലമ്പുഴ പ്ലട്ടൂൺ ക്യാപ്റ്റൻ സിയാ ജാസ്മിൻ  എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ രാജേഷ് എംബിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.