AUPS MADAVOOR
ഫലകം:Prettyurlമടവൂര്‍ എ യു പി സ്കൂള്‍
AUPS MADAVOOR | |
---|---|
വിലാസം | |
മടവൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 47466 |
കോഴിക്കോട് ജില്ലയിലെ മടവൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മടവൂര്‍ എ യു പി സ്കൂള്‍.
ചരിത്രം
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള്‍ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്‍റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുുട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്‍റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞിടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര്‍ എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്.
ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള്‍ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന്‍ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .
ഭൗതികസൗകര്യങ്ങള്‍
പ്രീപ്രൈമറി വിഭാഗത്തില്‍ 4 ക്ലാസ് മുറികളും എല്‍ പി വിഭാഗത്തില്‍ 10ഉം യു.പി വിഭാഗത്തില്‍ 12ക്ലാസ് മുറികള്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നു . ഇതില്‍ പ്രീപ്രൈമറിയും ഒന്നാംതരവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ക്ലാസ് മുറികളാണ് . ഇതിനുപുറമെ ഒരു കമ്പ്യുട്ടര്‍ റൂമും ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- മികവ് പദ്ധതി
- ജെ ആര്‍,സി
* ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
തട്ടാടശ്ശേരി രാമന്‍ക്കുട്ടി നായര്‍
ചെന്നിലോട്ട് ഇമ്പിചെക്കു മാസ്റ്റര്‍
തലക്കോട്ട് ഉത്താന്‍ മാസ്റ്റര്‍
മണങ്ങാട്ട് കോയട്ടി മാസ്റ്റര്‍
മിസിസ് ജോണ്‍ കോഴിക്കോട്
കൂട്ടുംപിറത്ത് അയമ്മദ് മാസ്റ്റര്‍
പി.രാരുക്കുട്ടിനായര്‍
പി.ടി.ഹസ്സന്‍ക്കുട്ടിമാസ്റ്റര്‍
പി.ടി. അഹമ്മദ് മാസ്റ്റര്‍
സി.പി.അപ്പുനായര്‍
സി.അബ്ദുല്‍ മജീദ്
മലയില്‍ അബ്ദുല്‍ അസീസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.3496751,75.8758313,17| width=800px | zoom=16 }}
11.3496751,75.8758313,17, Madavoor a u p school
</googlemap>
|
|