ജി.എച്ച്.എസ്‌. മുന്നാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


സ്കൂളിന്  വിശാലമായ  നയനമനോഹരമായ  ലൈബ്രറി സ്വന്തമായുണ്ട് ഉണ്ട് എന്നത് കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്.  വായനയുടെ വിശാലമായ  ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ  സഹായകരമായ രീതിയിൽ ലൈബ്രറി  സജ്ജീകരിച്ചിട്ടുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രം, ഇഷ്ടപ്പെട്ട പുസ്തകം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വായന ആസ്വാദ്യകരമാക്കാൻ ഈ പുസ്തകശാല ഏറെ സഹായിക്കും.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് വഴി സൗരോർജ്ജം പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്.

ശാസ്ത്രലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളുടെ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.

കളിസ്ഥലം

സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ലാതിരുന്നത് കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിന് വലിയ പരിമിതിയായിരുന്നു. ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമ്മാണം നടത്തി .അരികുകൾബലപ്പെടുത്തുന്നതിനുള്ള കുറച്ച് പണികൾ ഇനിയും ചെയ്യേണ്ടതുണ്ടെങ്കിലും നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ വിശാലമായ കളിസ്ഥലം ലഭ്യമായതിൽ കുട്ടികൾ ഏറെ സന്തുഷ്ടരാണ്.കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ പ്രത്യേക താത്പര്യം എടുത്ത് ലഭ്യമാക്കിയതാണ് ഈ കളിസ്ഥലം എന്നത് ഓർമ്മിക്കാതെ വയ്യ.2024 ഫെബ്രവരി 8ന് കളിസ്ഥലത്തിന്റെ ഉദ്ഘാടനം കാസർഗോഡ്ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത എസ് എൻ നിർവ്വഹിച്ചു. സ്കൂളിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് പുതിയ കളിസ്ഥലം.