2022-23 വരെ2023-242024-25


ബ‍ഷീർ ദിനം 2024

മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ ബഷീർ ദിനം ആചരിച്ചു. ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപിക ശ്രീമതി. ഫെബിൻസ ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.എ ഗീത, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് നുസ്സി എലിസബത്ത്, കുമാരി. ദുർഗ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.ബഷീർ ദിനത്തോട് അനുബന്ധിച്ച് പ്രഭാഷണം, വായനക്കുറിപ്പ്, കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം, മതിലുകൾ, പാത്തുമ്മയുടെ ആട് എന്നീ കൃതികളുടെ നാടകീകരണം എന്നിവയും അരങ്ങേറി.

പ്രമാണം:25060IMG-20240705-WA0031.jpg
ബഷീർ ദിനം
 
ബഷീർ ദിനം

ലഹരി വിരുദ്ധ ദിനം 2024

മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ആലുവ മേഖല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ഉമ്മർ എം.പി ബോധവൽക്കരണ ക്ലാസ് നയിച്ചു. മോണിംഗ് സ്റ്റാർ കോളേജ് എൻഎസ്എസ് കോഡിനേറ്റർ ശ്രീമതി.ഡോ. നവ്യ ആന്റണി, നെടുമ്പാശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി നുസി എലിസബത്ത് വർഗീസ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി സി.എ. ഗീത, മാസ്റ്റർ അനോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. കുമാരി ഫാത്തിമത്തുൽ സുൽത്താന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കവിതാലാപനം, പ്രസംഗം, ഫ്ലാഷ് മോബ്,എന്നിവയും അരങ്ങേറി.



വായനദിനം 2024

മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതിയോടെ സ്വാഗത പ്രസംഗത്തോടെആരംഭിച്ചു. യുവ എഴുത്തുകാരി ശ്രീമതി കാവ്യ അയ്യപ്പൻ വായന മാസാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി അർച്ചന എം എസ് സംയുക്ത ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.അങ്കമാലി ബി. ആർ. സി തുരുത്തിശ്ശേരി ക്ലസ്റ്റർ കോഡിനേറ്ററുമായ ശ്രീമതി ആൻസി മേരി കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി നുസ്സി എലിസബത്ത്, മുൻ അധ്യാപിക ശ്രീമതി പി.വി ലീല, ശ്രീമതി ജിംന എലിസബത്ത്, എന്നിവർ ആശംസപ്രസംഗം നിർവഹിച്ചു. കുമാരി പവിത്ര സജി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുമാരി ഫാത്തിമത്തുൽ സുൽത്താന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വായനദിനാഘോഷവുമായി അനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


 
MAHSS STUDENTS