സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/ഒരു കൊറോണ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ പാഠം

മതവും ജാതിയും ഇല്ലാതെ
കാട്ടിൽ വസിച്ചത്രേ പണ്ട്
മനുജൻ കാട്ടിൽ വസിച്ചത്രേ
കള്ളവും ചതിയും ഇല്ലാതെ
ഒത്തൊരുമിച്ചു വസിച്ചത്രേ
ഭൂമി പച്ച പുതച്ചത്രേ

ജാതി മുളച്ചു മതവും മുളച്ചു
വർഗ്ഗ വ്യത്യാസം മുളച്ചത്രേ മണ്ണിൽ-
ഞാൻ എന്ന ഭാവം വളർന്നപ്പോൾ
മണ്ണിൽ പച്ച വരണ്ടത്രേ
തമ്മിൽ കലഹം മുളച്ചത്രേ

വന്നു പടർന്നു ഭൂവിൽ
കോറോണ എന്നൊരു രോഗം
ഭീകരസത്വമായ്‌ കൊറോണ വളർന്നപ്പോൾ
ഭൂവിനെ മൊത്തമായ് വിഴുങ്ങാൻ അടുക്കവേ
രക്ഷക്കായ്‌ വന്നില്ല ജാതികൾ
വന്നില്ല മതങ്ങൾ
വന്നില്ല ഞാൻ എന്ന ഭാവം

രക്ഷക്കായ്‌ വന്നു വെള്ള -
തൂവാല അണിഞ്ഞ മാലാഖമാർ
അവർ ചോദിച്ചില്ല മർത്യന്റെ
ജാതിയും മതവും പേരും പ്രശസ്തിയും ....

 

ആർദ്ര. എസ്
5 A എ. ജെ. ബി .എസ് , ആനിക്കോട് .
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത