ജി.എൽ.പി.എസ്. തച്ചണ്ണ
ജി.എൽ.പി.എസ്. തച്ചണ്ണ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 7 - സപ്തംമ്പര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Glpsthachanna |
ചരിത്രം
സ്ഥാപിതം 1956 ല്‍ പരപ്പന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍, കൊളപ്പറ്റ അഹമ്മദ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും ഒപ്പശേഖരണം നടത്തിഈ വിദ്യാലയം അനുവദിച്ചു കിട്ടുന്നതിനായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ചു. കുഞ്ഞിരാമന് നമ്പ്യാര്‍ പ്രസിഡന്റും മൂസാന്‍ കുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായ ബോര്‍ഡ് 1957ല്‍ തച്ചണ്ണയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിന്ന് അനുവാദം നല്കി.
സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന് നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന് നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേഷം അറിയിക്കുകയും ചെയ്തു.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തി നില്ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍.
ഭൗതികസൗകര്യങ്ങള്
- ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ് റൂം
- ലൈബ്രറി
- സൗണ്ട് സിസ്ററം
- വാട്ടര്‍ പ്യൂരിഫയര്‍ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
- - ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മികവ്
അക്ഷരക്കൂട്ടം
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്പക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തില്‍ ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തില്‍ അദ്യാപകര് നല്കുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും വര്‍ക്ക്ഷീറ്റുകളിലൂടെയും പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് അക്ഷരക്കൂട്ടം. ഓരോ അദ്യാപകര്‍ക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നല്‍കിയാണ് നടത്തി വരുന്നത്.
ഈ വര്‍ഷം ഈ പദ്ധതി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും ഒരദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ 14 അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് തന്നയാണ്, നടന്നു വരുന്നത്
EASY ENGLISH
മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത് ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യില്‍ prayer,pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നല്‍കിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്, ===== അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. ====
- മാസത്തിലൊരു ENGLISH SRG
- അവധിക്കാലത്തേക്ക് ENGLISH WORK BOOK
- പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
ENGLISH CAMP
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു