ഗവ.യു പി എസ് രാമപുരം /സ്കൂളിൻെറ പാഠ്യപ്രവ‍ർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള മധുരം

സർവ്വ ശിക്ഷ കേരളയുടെ ഭാഗമായ 'മലയാള മധുരം' വായനയുടെ ലോകത്തേക്ക് ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുളിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാർച്ച്‌ 30 ശനിയാഴ്ച എച്ച്. എം ശ്രീമതി. റാണിചിത്ര ഒന്നാം ക്ലാസ്സിലെ ആവണിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

പുസ്തകവായനയുടെ വീഡിയോ ക്ലിപ്പുകൾ അയച്ചുതരുകയും വായനക്കുറിപ്പുകൾ നോട്ടുബുക്കിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്തുവരുന്നു. ആഴ്ചതോറും പുസ്തകങ്ങൾ വാങ്ങാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾ എഴുതുന്ന കുറിപ്പുകൾ വിലയിരുത്തുന്നതിനും 'വായനയിൽ കുട്ടികളെ കൂടുതൽ തത്പരരാക്കുന്നതിനും വേണ്ടിയുള്ള സൗകര്യങ്ങൾ സ്കൂളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.

പ്രവേശനോത്സവം

പ്രവേശനോത്സവം

പ്രവേശനോത്സവത്തിൻെറ സ്കൂൾതല ഉദ്ഘാടനം വാ‍‍ർഡ് മെമ്പർ എ.എസ് ഷീജ നിർവഹിച്ചു. സ്കൂൾ പി ടിഎ പ്രസിഡൻറ് ശ്രീമതി സി രജനി അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ ആർടിസ്റ്റ് ശ്രീ. ടി ആർ ശ്രീകാന്ത് മുഖ്യാതിഥിയായി. യോഗത്തിൽ വാർ‍ഡ് മെമ്പർമാർ പൂർവവിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു


പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാ‍ർ‍ഡ് മെമ്പർ ഷീജ സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു

മാവിൻ തൈ സ്കൂൾ വളപ്പിൽ നടുന

വായനദിനം

വായനവാരാചരണത്തിൻെറ ഉദ്ഘാടനം വാ‍ഡ് മെമ്പ‍ർ ശ്രീമതി എ എസ് ഷീജ നിർവഹിച്ചു. പി റ്റി എ പ്രസിഡൻറ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം റാണിചിത്ര സ്വാഗതം ആശംസിച്ചു. മുഖ്യഅതിഥിയായി എത്തിയ പത്രപ്രവർത്തകനും സിനിമാസംവിധായകനുമായ ശ്രീ ഭരതന്നൂർ ഷമീർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പി എൻ പണിക്കർ അനുസ്മരണം പുസ്തകപരിചയം, കുട്ടിവായന, പ്രസംഗം, ന‍ൃത്താവിഷ്ക്കാരം, വയനദിനകവിതകൾ, മഹത് വചനങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.