G. U. P. S. Mogral Puthur

Schoolwiki സംരംഭത്തിൽ നിന്ന്
G. U. P. S. Mogral Puthur
വിലാസം
മൊഗ്രാല്‍പുത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നട
അവസാനം തിരുത്തിയത്
20-01-201711463




ചരിത്രം

          1926 ൽ  മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് .  തുടക്കത്തിൽ 30  കുട്ടികളാണ്  ഇവിടെ ഉണ്ടായിരുന്നത്.  ശ്രീ നരസിംഹകാരന്തു  എന്ന  വ്യക്തിയാണ്  ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത്.  അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .  പിന്നീട് സ്കൂൾ ഗവണ്മെന്റ്  ഏറ്റെടുത്തതോടെ ഇന്നുള്ള  കെട്ടിടത്തിലേക്ക്  മാറുകയും,  ജി എൽ പി എസ് മൊഗ്രാൽപുത്തൂർ  എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ  കന്നഡ  മീഡിയം  ആയിരുന്ന  ഈ വിദ്യാലയം 1977  ൽ  മലയാളം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി ജി യൂ പി  സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

      0.9619  ഹെക്ടർ  വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്. കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാവേദി , പ്രവൃത്തി പരിചയം , പരിസ്ഥിതി ക്ലബ് , െഹൽത്ത് ക്ലബ് , മൃഗസംരക്ഷണ ക്ലബ് .

മാനേജ്‌മെന്റ്

  കാസറഗോഡ്  ജില്ലയിലെ  വളരെ പഴക്കം ചെന്ന ഒരു  വിദ്യലയമാണ് ഇത്.  മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ  അധികാര  പരിധിയിലാണ്  ഈ സ്കൂൾ നിലനിൽക്കുന്നത്.

മുന്‍സാരഥികള്‍

രാഘവൻ മാസ്റ്റർ, രാമ ഷെട്ടി മാസ്റ്റർ, സുകന്യ ടീച്ചർ.മാധവൻ മാസ്റ്റർ ,ദേവാനന്ദഷെട്ടി ഭട്യപ്പ മാസ്റ്റർ, ശിവരാമയ്യ മാസ്റ്റർ, ദേവപ്പ മാസ്റ്റർ 'ഉഷ ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രവീന്ദ്ര ആൽവ ചെയർമാൻ ഹഡ്കോ പ്രമീള വാർഡ് മെമ്പർ മൊഗ്രൽ പുത്തൂർ ഗ്രമ പഞ്ചായത്ത്

വഴികാട്ടി

"https://schoolwiki.in/index.php?title=G._U._P._S._Mogral_Puthur&oldid=250186" എന്ന താളിൽനിന്ന് ശേഖരിച്ചത്