ജി.എച്ച്.എസ്. മുന്നാട്/2024-25
2024-25 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി
ഗവൺമെന്റ് ഹൈസ്കൂൾ മുന്നാടിൽ ജൂൺ 5പരിസ്ഥിതിദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്കൂൾ വളപ്പിൽ ആൽമരം നട്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിവിധ ഇനം ചെമ്പരത്തികൾ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച മൈതാനത്തിന് ചുറ്റും കുട്ടികൾ ജൈവ വേലി നിർമ്മിച്ചു.ശതാവരിക്കുന്ന് എന്നറിയപ്പെടുന്ന സ്കൂൾ കാമ്പസിലെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.കാമ്പസ് പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രവർത്തനം ഇക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു കഴിഞ്ഞു.ഇക്കോ ക്ലബ് കൺവീനർ ശ്രീ പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി കുമാരി വൈഗ കെ നന്ദി പറഞ്ഞു.
മധുരവാണി
ബാലവേലവിരുദ്ധ ദിനം
ലോക രക്തദാന ദിനം
വായന മാസാചരണം
ക്ലാസ്സ് പിടിഎ
അന്താരാഷ്ട്ര യോഗ ദിനം
ഗവ.ഹൈസ്കൂൾ മുന്നാട് ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.
ലോക സംഗീത ദിനാഘോഷം