സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2024-27
ചെമ്മനാട് ജമാ അത്ത്
ഹയർസെക്കണ്ടറി സ്ക്കൂൾ
പ്രവേശനോത്സവം
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജമാ അത്ത് കമ്മിറ്റി ജനറൽസെക്രട്ടിയും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ
ബദറുൽ മുനീർ എൻ എ
മുഖ്യാഥിതിയായിരുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പാൾ സുകുമാരൻ നായർ എ, മദർ പി ടി എ പ്രസിഡണ്ട് സക്കീന നജീബ്, ജമാ അത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് മുസ്തഫ സി എം, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, ജമാ അത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ സത്താർ, സെക്രട്ടറി സാജു സി എച്ച്, ഒ എസ് എ പ്രസിഡണ്ട് മുജീബ് അഹമ്മദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് വി സുധ, സ്റ്റാഫ് സെക്രട്ടറിമാരായ ദിനേശ്കുമാർ കെ, മധുസൂദനൻ എൻ, എന്നിവർ സന്നിഹിതരായിരുന്നു. നവാഗതരെ നാരങ്ങ മിഠായിയും പൂക്കളും നൽകി ശിങ്കാരിമേളത്തോടുകൂടി സ്വീകരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംസ്ഥാന സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രദർശിപ്പിച്ചു. രക്ഷാകർത്താക്കൾക്കായി ഉദ്ഘാടന ചടങ്ങിന് ശേഷം രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ ക്ലാസ് കൈകാര്യം ചെയ്തു. ഇന്ന് എത്തിചേർന്ന വിർദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പായസ വിതരണം നടത്തി. പി ടി എ പ്രസിഡണ്ട് അബ്ദുള്ള പി എം അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും അക്കാദമിക് ചെയർമാൻ
ബി എച്ച് അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച നടന്നു. എട്ടാം ക്ലാസിലെ 179 അഭിരുചി പരീക്ഷയിൽ പങ്കെടുത്തു