എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് മിനി ജെ, പി ടി എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇസ്മായിൽ പൂളപ്പൊയിൽ, വാർഡ് മെമ്പർ പ്രിയങ്ക കറൂഞ്ഞിയിൽ,മദർ പിടിഎ  പ്രസിഡണ്ട് രചന കുറുക്കാം പോയിൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ക്ലാസ്സ് തിരിച്ചറിയുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും, ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയും സംഘടിപ്പിച്ചു.

പ്രമാണം:47099 Praveshanolsavam 0.jpg